കോട്ടയം: സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഒളശ്ശ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരി വീട്ടിൽ വി. ഷാജി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഒളശ്ശ തോണികടവിനു സമീപമായിരുന്നു അപകടം.
വളർത്തുമൃഗങ്ങൾക്കായി പുല്ലുകെട്ട് സൈക്കിളിന്റെ പിന്നിൽ കെട്ടിവച്ച് പോകുമ്പോളാണ് ഷാജി പുഴയിലേക്ക് വീണത്. വിവരമറിഞ്ഞതിനെ തുടർന്ന് കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.




