Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accidental death

സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഒളശ്ശ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരി വീട്ടിൽ വി. ഷാജി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഒളശ്ശ തോണികടവിനു സമീപമായിരുന്നു അപകടം. വളർത്തുമൃഗങ്ങൾക്കായി പുല്ലുകെട്ട് സൈക്കിളിന്റെ പിന്നിൽ കെട്ടിവച്ച് പോകുമ്പോളാണ് ഷാജി പുഴയിലേക്ക് വീണത്. വിവരമറിഞ്ഞതിനെ തുടർന്ന് കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. […]
Read more

മിത്രപുഴ ആറാട്ടുകടവിൽ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ തീര്‍ത്ഥാടകൻ വെള്ളത്തിൽ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി ഗണേശൻ (48) ആണ് മുങ്ങി മരിച്ചത്. ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള എട്ടംഗ സംഘമാണ് തീർത്ഥാടനത്തിന് എത്തിയത്. മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനിടെ ഗണേശൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തന്നെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; സംഭവം എടത്വയിൽ

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ പ്രസവത്തിനു ശേഷം ഉണ്ടായ രക്സ്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്‍റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കാത്തതിനാല്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിന് സമ്മതിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്‍റിലേറ്ററിലേക്ക് […]
Read more

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം. മനപൂർവമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തു. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല. ഇന്നലെയാണ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ​ഗുരുതരമാണ്. ബന്ധുക്കളായ 5 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. അനന്തുവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റുവെന്നും […]
Read more

നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു

കൊല്ലം: സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേ നൊമ്പരമായി നാലര വയസുകാരി. പൻമനയിൽ നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് ഞായറാഴ്ച ഓടയിൽ വീണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പൻമന വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ജീപ്പിടിച്ച് അപകടം; 19കാരിക്ക് ദാരുണാന്ത്യം

വയനാട്: കൽപറ്റ കമ്പളക്കാട് വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കൽപറ്റ കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന 19 കാരിയാണ് അപകടത്തിൽപെട്ടത്. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന(19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ദിൽഷാന ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാർഥിയാണ്.
Read more

വാഹനാപകടത്തിൽ പത്താം ക്ലാസ്സുകാരന് ദാരുണാന്ത്യം; പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ ചികിത്സയിൽ

തൃശൂര്‍: അക്കിക്കാവില്‍ വാഹനാപകടത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. സൈക്കിള്‍ യാത്രികനായ വിദ്യാർത്ഥിയാണ് മരിച്ചത്. അക്കിക്കാവ് ടിഎംഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ ഫൗസാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ അക്കിക്കാവ് ജങ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന പിക്കപ്പ് വാന്‍ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണര്‍ കാറില്‍ ഇടിച്ചതിനുശേഷം സ്‌കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ ഫൗസാനെ […]
Read more

തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ മൂന്ന് പേർ മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു.തിരുവള്ളൂർ ജില്ലയിലെ വീരരാഘവ സ്വാമി ക്ഷേത്രത്തിൽവച്ചാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിൽ ചിത്തിരൈ ബ്രഹ്മോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ 16,17 വയസുള്ള രണ്ട് കുട്ടികൾ, 24 വയസുള്ള ഒരു യുവാവ് എന്നിവരാണ് മരിച്ചത്. എല്ലാ ദിവസവും ചെയ്യേണ്ട ആചാര കർമങ്ങൾക്കായി മൂവരും ക്ഷേത്രക്കുളത്തിലേക്കെത്തിയതായിരുന്നു. ഇതിനിടെ ഇവർ കുളത്തിലേക്ക് കാൽവഴുതി വീണു. അപകടം നടന്നയുടൻ തന്നെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ഇടപെട്ടിരുന്നു. കുട്ടികളെ മരിച്ച നിലയിലാണ് കരയ്‌ക്കെത്തിച്ചത്. യുവാവ് ആശുപത്രിയിലേക്ക് എത്തിക്കുന്ന […]
Read more
Advertisement
WhiteswanTV Footer