കോട്ടയം: ചങ്ങനാശേരിയിൽ എസ് ബി കോളജിൽ പഠിച്ച പൂർവവിദ്യാർഥികളുടെ സമ്മേളനം ജനുവരി ഇരുപതുയറിന് വൈകിട്ട് 5:30 ന് കോളേജ് ക്യാംപസിൽ നടക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
കോളേജിൽ ആർട്സ് ബ്ലോക്ക് സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആർട്സ് ബ്ലോക്കിന് മുൻപിലാണ് പരിപാടി സംഘടിപ്പിക്കുക. എസ് ബി കോളജിൽ 1976 ൽ പഠനം പൂർത്തിയാക്കി അൻപതു വർഷം പിന്നിട്ട ജൂബിലി ബാച്ചിനെയും രണ്ടായിരത്തിയി രൂപത്തിയൊന്നിൽ പഠനം പൂർത്തിയാക്കിയ സിൽവർ ജൂബിലി ബാച്ചിനെയും സമ്മേളനത്തിൽ ചടങ്ങിൽ ആദരിക്കും. പൂർവ വിദ്യാർഥി മഹാസംഗമത്തിന് മുന്നോടിയായി നടന്ന സ്വാഗതസംഘം രൂപീകരണ സമ്മേളനം പ്രിൻസിപൽ ഫാ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
എസ് ബി കോളേജിലെ പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ഡോ.എൻ.എം.മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപൽ ഡോ. കെ. സിബി ജോസഫ്, പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാൻ, ഷാജി മാത്യു പാലാത്ര, ഡോ. സെബിൻ എസ്. കൊട്ടാരം, ഡോ. ജോസ് പി. ജേക്കബ്, ജോഷി എബ്രഹാം, ജിജി ഫ്രാൻസിസ് നിറപറ, ഡെയ്സമ്മ ജയിംസ്,എന്നിവർ പ്രസംഗിച്ചു. സിനിമ താരമായ കൂഞ്ചാക്കോ ബോബൻ ഈ കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്.






