Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

പന്നിത്തടം സെന്ററിലെ അപകടങ്ങൾ; അടിയന്തിര നടപടികൾക്ക് നിർദ്ദേശം

തൃശ്ശൂർ :ചാവക്കാട്–വടക്കാഞ്ചേരി റോഡിലെ പന്നിത്തടം സെന്ററിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കുന്നതിനായി എ സി മൊയ്തീൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പൊലീസ്, സാങ്കേതിക വിദഗ്ധർ എന്നിവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിലുള്ള സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തന സമയം വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക സാധ്യതകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കെൽട്രോണിനോട് എംഎൽഎ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി–ചാവക്കാട്, കേച്ചേരി–അക്കിക്കാവ് റോഡുകളിലായി സെന്ററിന്റെ നാല് വശങ്ങളിലും അടിയന്തിരമായി റബ്ബറൈസ്ഡ് ഹമ്പുകൾ സ്ഥാപിക്കാൻ […]
Read more

ഗൂഗിള്‍ മാപ്പ് ചതിച്ചു ; ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഗൂഗില്‍ മാപ്പ് നോക്കി വാഹനമോടിച്ച് ബസ്സ് മറിഞ്ഞു. ഇടുക്കി നാരകക്കാനത്താണ് സംഭവം. വിനോദ സഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മണ്‍തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാല്‍വരി മൗണ്ടില്‍ നിന്നും രാമക്കല്‍മേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി പോകുമ്പോള്‍ ഇടുങ്ങിയ വഴിയിലെ മണ്‍തിട്ടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി […]
Read more

വൈദികനെ കാറിടിപ്പിച്ച സംഭവം: ദുരൂഹതയില്ലെന്ന കൗൺസിലറുടെ പരാമർശം വിവാദമാകുന്നു; ബിജു മാത്യൂസിനെതിരെ പ്രതിഷേധം

കോട്ടയം: എ.കെ.സി.സി. രൂപത ഡയറക്ടറും വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടറുമായ ഫാ. ഡോ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന നഗരസഭാ കൗൺസിലർ ബിജു മാത്യൂസിന്റെ പരാമർശം വിവാദത്തിലേക്ക്. വൈദികനെ അപായപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാലാ നഗരസഭ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ബിജു മാത്യൂസ് അപ്രതീക്ഷിത പ്രസ്താവന നടത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നുമുള്ള കൗൺസിലറുടെ നിലപാട് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ അമ്പരപ്പിച്ചു. സീബ്രാ ക്രോസിംഗിൽ വൈദികനെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയ സംഭവത്തിൽ എ.കെ.സി.സി. പ്രതിഷേധിച്ചിട്ടില്ലെന്ന […]
Read more

14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലം സ്വദേശിയായ സുരേഷിനെയാണ് തെരുവുനായ ആക്രമിച്ചത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസുകാരിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് ഇടപെട്ടത്. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ സുരേഷ് ഓടയിൽ വീണതോടെ നായ തുടർച്ചയായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സുരേഷിന് ശരീരത്തിൽ 15 ഇടങ്ങളിൽ മുറിവേറ്റതായാണ് വിവരം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ സുരേഷ് ചികിത്സയിൽ കഴിയുകയാണ്.
Read more

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി

കൊച്ചി: എറണാകുളം എളമക്കരയിൽ ഭവൻസ് സ്കൂളിന് സമീപം പ്ലസ് വൺ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ കടന്നുകളഞ്ഞു. കുട്ടി രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് കരളിൽ രക്തസ്രാവമുണ്ടായി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കറുത്ത നിറത്തിലുള്ള കാറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. എന്നാൽ വാഹനത്തിന്റെ നമ്പർ വ്യക്തമായിട്ടില്ല. അപകടം ഉണ്ടാക്കിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ സ്ഥലം വിട്ടതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തോട്ടടയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയപാതയിലെ തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് കെഎസ്ആർടിസി ബസും സ്വകാര്യ ബസും അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.​അപകടസമയത്ത് പ്രദേശത്ത് പെയ്ത മഴയും ബസുകളുടെ അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ റോഡിൽ വഴുക്കലുണ്ടായതും കാഴ്ചാതടസ്സവും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. കൂട്ടിയിടിയെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസും നാട്ടുകാരും […]
Read more

പഠനയാത്ര പോയ   ബസ്  അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

തൃശ്ശൂർ:  കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. കൊടകര സഹൃദയ എംബിഎ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.  വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറിരിക്കുന്നത് .ശനിയാഴ്ച പുലർച്ചെ 3.30 നാണ് അപകടം നടന്നത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് പോയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.  ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് […]
Read more

തൃശൂർ പന്നിത്തടം സെന്ററിൽ വീണ്ടും വാഹനാപകടം; ആറുപേർക്ക് പരിക്ക്

തൃശ്ശൂർ :തൃശ്ശൂർ പന്നിത്തടം സെന്ററിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. ബംഗളൂരു–ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കേരള ലൈൻസ് ബസും മാരുതി എർട്ടിക കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.59 നാണ് സംഭവം.വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസും കേച്ചേരി ഭാഗത്തുനിന്ന് എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7 മണിക്കാണ് സിഗ്നൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റവരെ യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽഅമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര […]
Read more

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യദുക്കാട് പ്രദേശത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 17 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ക്രിസ്റ്റോ പോളിനെയും അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസനെയും വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ കൊടകരയിലെ എംബിഎ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനയാത്രയ്ക്കായി സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 ഓളം വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ജീവനക്കാരുമുണ്ടായിരുന്നു. ദേശീയപാതയിൽ ബൈപ്പാസ് […]
Read more

കയറ്റം കയറുന്നതിനിടെ കാര്‍ പിന്നിലേക്ക് ഇറങ്ങി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

കൊല്ലം: കാർ കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട പേർക്ക് ഗുരുതര പരിക്കേറ്റു. വാഹനമോടിച്ച യുവതിയും ഏഴുവയസുള്ള കുട്ടിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവുമായി ചടയമംഗലത്ത് പോയിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അക്കോണം പൂവണത്തുമൂട് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപെട്ടത്. ഉടൻ തന്നെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer