Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; യുവതി മരിച്ചു

മലപ്പുറം: എ.ആര്‍ നഗര്‍ കൊടക്കല്ലില്‍ സ്‌കൂട്ടറില്‍ മിനി ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. പുകയൂര്‍ ഒളകര സ്വദേശിനി നൗഫിയയാണ് മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന ഭര്‍ത്താവ് ഉള്ളാട്ടില്‍ സഹീറലി പരിക്കേറ്റ് ചികിത്സയിലാണ്. നൗഫിയയുടെ കരുമ്പിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു. നൗഫിയ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നൗഫിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
Read more

പന്നിത്തടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനാറ് പേർക്ക് പരിക്ക്

തൃശ്ശൂർ: പന്നിത്തടം സെൻററിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പതിനാറ് പേർക്ക് പരിക്കേറ്റു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. മകരവിളക്ക് ദർശനം കഴിഞ്ഞ് കോഴിക്കോട് ഭാഗത്തേക്ക് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കേച്ചേരി ഭാഗത്തുനിന്ന് എത്തിയ ബസ് പന്നിത്തടം സെൻററിൽ എത്തുന്നതിനിടെ കുന്നംകുളം ഭാഗത്തുനിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ശക്തിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മിനി ലോറിയും പൂർണ്ണമായും തകർന്നു.അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെയും മിനി ലോറി ഡ്രൈവറെയും അടക്കം നിരവധി പേരെ […]
Read more

ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരിച്ചു

മലപ്പുറം: എടക്കരയിൽ മിനി ലോറി ഉരുണ്ടുവന്ന് ദേഹത്ത് കയറി യുവാവ് മരിച്ചു. തോണിക്കൈ സ്വദേശി ഷിജു ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വീടിന് സമീപമുള്ള ചെറിയ ഇറക്കത്തിലൂടെ പോകുന്ന വഴിയിൽ ഷിജു സ്വന്തം മിനി ലോറി നിർത്തിയിട്ടിരുന്നു. വാഹനത്തിൽ നിന്ന് വീട്ടുപകരണങ്ങൾ ഇറക്കി മുന്നോട്ട് നടക്കുന്നതിനിടെയാണ് പാർക്ക് ചെയ്തിരുന്ന ലോറി നിയന്ത്രണം വിട്ട് ഉരുണ്ടുവന്നത്. ഷിജുവിനെ ഇടിച്ചുവീഴ്ത്തിയ ലോറി കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഷിജു മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം […]
Read more

തൃശ്ശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂരിൽബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മാള അഷ്ടമിച്ചിറ അണ്ണല്ലൂരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. ഹെൽമറ്റുകളും തെറിച്ചുവീണു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Read more

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലായിരുന്നു അപകടം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലോട് ഭാഗത്തേക്ക് പോയ ഹോണ്ട സിറ്റി കാർ, വിതുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രികരായ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ, സുരേഷിന്റെ ഭാര്യ സുജാത, സുജാതയുടെ സഹോദരി സുനിത എന്നിവർക്കും ബസ് യാത്രക്കാരിയായ ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശിനി തനിമയ്ക്കുമാണ് പരിക്കേറ്റത്. […]
Read more

പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം

പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിനാൽ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയയിൽ നിന്നും കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്. ടയര്‍ കത്തിയതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ജോലിക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഗോഡൗണിൽ നിന്ന് തീ പടര്‍ന്നത്. 50ലധികം […]
Read more

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു

മലപ്പുറം: എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച് അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. തോട്ടത്തിന് സമീപം അഞ്ച് കുടുംബങ്ങൾ വീട് നിർമിക്കുന്നതിനായി വാങ്ങിയ സ്ഥലത്തേക്കും തീ പടർന്നതായാണ് വിവരം. ഏകദേശം ഒന്നര ഏക്കർ പ്രദേശത്തെ അടിക്കാടുകൾ കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടക്കര പൊലീസ് ഇൻസ്‌പെക്ടർ വി.കെ. കമറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ട്രോമ കെയർ പ്രവർത്തകരും ഉടൻ സ്ഥലത്തെത്തി തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. തുടർന്ന് […]
Read more

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

മലപ്പുറം: തിരൂര്‍ പറവണ്ണയിൽ വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിനെ തടയുന്നതിനിടെയാണ് സംഭവം നടന്നത്. വാഹനം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങി ഡ്രൈവർ സീറ്റിന് സമീപത്തേക്ക് എത്തിയ ഉടൻ, കാർ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. മോഡിഫൈ ചെയ്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് […]
Read more

താമരശ്ശേരിയിൽ മിനി ലോറി ഇടിച്ച് ഹോം ഗാര്‍ഡിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിന് മിനി ലോറി ഇടിച്ചു പരിക്ക്. കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി ജെ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനി ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി

കോഴിക്കോട്: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം മണ്ണിൽക്കടവ് ഒറ്റക്കാംതൊടികയിൽ സജാതിൻ്റെ വീട്ടിലേക്കാണ് ഇന്നലെ നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചു കയറിയത്. വീടിൻ്റെ മതിലും, ഗെയ്റ്റും തകർത്ത വാഹനം മുറ്റത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂട്ടറുകളിലും ഇടിച്ചു, വീടിൻ്റെ മുൻ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു, ഏതു സമയത്തും മുറ്റത്ത് കുട്ടികൾ ഉണ്ടാവാറുണ്ടെങ്കിലും സംഭവ സമയം കുട്ടികൾ വീടിന് അകത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പിക്കപ്പ് ഡ്രൈവർക്കും നിസാര പരുക്കേറ്റു. കൊയിലാണ്ടി സ്വദേശികളുടെ പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ഇളനീർ കയറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer