Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച് അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. തോട്ടത്തിന് സമീപം അഞ്ച് കുടുംബങ്ങൾ വീട് നിർമിക്കുന്നതിനായി വാങ്ങിയ സ്ഥലത്തേക്കും തീ പടർന്നതായാണ് വിവരം. ഏകദേശം ഒന്നര ഏക്കർ പ്രദേശത്തെ അടിക്കാടുകൾ കത്തിനശിച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടക്കര പൊലീസ് ഇൻസ്‌പെക്ടർ വി.കെ. കമറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ട്രോമ കെയർ പ്രവർത്തകരും ഉടൻ സ്ഥലത്തെത്തി തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. തുടർന്ന് നിലമ്പൂരിൽ നിന്നുള്ള ഫയർ ഓഫിസർ കെ.പി. ബാബു രാജിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Recent News

Advertisement
WhiteswanTV Footer