Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ– സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. സുഭാഷിനെ ഉടൻ തന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.
Read more

മലക്കപ്പാറക്കടുത്ത് ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളി മലക്കപ്പാറ ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. പാലക്കാട് നഗരസഭയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായിരുന്നു വാഹനത്തിനു ഉണ്ടായിരുന്നത്. കുഴൽമന്ദം മനാടിയാട് വീട്ടിൽ ബിന്ദുജ (36) ബിന്ദുജയുടെ മകൻ ആനന്ദ് (4) വടക്കുംതറ കളരിക്കൽ വേണുഗോപാൽ (52), കരിമ്പാല മലയത്ത് സരിത (44) സരിതയുടെ മകൾ ചാരുനേത്ര (12) പുതുപരിയാരം ആലിക്കൽ മുഫിയ ബീവി. (4) കൊട്ടേക്കാട് പുലിക്കൽ വരുൺ (35) എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നഗരസഭ […]
Read more

സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് അപകടം; 9 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ചേർത്തല–തണ്ണീർമുക്കം റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേർക്ക് പരിക്ക്. ചേർത്തലയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാർ സീറ്റിൽ നിന്നും തെറിച്ചുവീണും മുന്നിലെ സീറ്റിലിടിച്ചുമാണ് പരിക്കേറ്റത്.
Read more

കാർ ഡോർ തുറന്നപ്പോൾ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് തലക്ക് പരിക്ക്

തൃശ്ശൂർ: തൈക്കാട് സെന്ററിൽ നിർത്തിയിട്ട കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ പിന്നിലൂടെ എത്തിയ ബൈക്ക് ഡോറിൽ ഇടിച്ച് അപകടം. ബൈക്കിൽ നിന്നും വീണ യുവാവിന് തലക്ക് പരിക്കേറ്റു. കാവീട് മമ്പറമ്പത്ത് വീട്ടിൽ രാഹുൽ (26) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി 8.55 ഓടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശി വിനോദ് (22) ആണ് മരിച്ചത്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു. തമിഴ്നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. റാന്നി മന്ദിരം പടിയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
Read more

ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്കിൽ ‍സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചൽ ഭാ​ഗത്തേക്ക് തിരിയുന്ന സമയത്തായിരുന്നു അപകടം. സി​ഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. ഈ സമയം പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടു […]
Read more

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ച അയ്യപ്പഭക്തന് ദാരുണാന്ത്യം

പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്ത് ലോറിയിടിച്ച് അയ്യപ്പഭക്തന് ദാരുണാന്ത്യം. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചു വരുമ്പോൾ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോറി ഇടിച്ചത്.
Read more

ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

എറണാകുളം: മൂവാറ്റുപുഴയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മമ്മിയൂരിൽ മിനി ബസ് ടോറസ് ലോറി കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

തൃശ്ശൂർ: ഗുരുവായൂർ മമ്മിയൂരിൽ ഇന്ന് പുലർച്ചെ 1.45ഓടെ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ, ഗുരുവായൂർ ആക്ട്സ്, 108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ടോറസ് ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ പാലക്കാട് മുതുതല സ്വദേശി ഷാക്കിറിനെ രാജ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മറ്റു പരിക്കേറ്റവരും വിവിധ ആശുപത്രികളിൽ ചികിത്സ […]
Read more

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രിക മരിച്ചു

തൃശ്ശൂർ: കൊടകര വെള്ളിക്കുളങ്ങര റോഡിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിയായ ആഫിദ ആണ് മരിച്ചത്. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ബൈക്കുമായി ഇടിച്ചാണ് നിയന്ത്രണം വിട്ടത്. ഇടിയേറ്റതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ആഫിദയുടെ ശരീരത്തിലൂടെ ഇതുവഴി വന്ന ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ ആഫിദ മരിച്ചു. പോസ്റ്റ്മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer