തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്ക് തിരിയുന്ന സമയത്തായിരുന്നു അപകടം.
സിഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. ഈ സമയം പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടു പേരും തലസ്ഥാനത്തെ പിഎസ്‍സി കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്ന സുഹൃത്തുകളാണ്.




