Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ബൈക്കിടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: നറുകര മേമാട് സ്വദേശിയായ അഞ്ച് വയസ്സുകാരന്‍ സൈക്കിള്‍ യാത്രയ്ക്കിടെ ബൈക്ക് ഇടിച്ച് ദാരുണമായി മരിച്ചു. മേമാട് കൂടക്കര എളയോടന്‍ വീട്ടില്‍ മുഹമ്മദ് യൂസഫിന്റെ മകന്‍ മുഹമ്മദ് ഇസിയാൻ (5) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. വീടിനടുത്തായി സൈക്കിള്‍ ഓടിച്ചു പോകുകയായിരുന്ന ഇസിയാനെ തോട്ടേക്കാട് ഭാഗത്തു നിന്ന് വന്ന് അതിവേഗത്തില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ മഞ്ചേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും […]
Read more

കൊച്ചിയില്‍ ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവും യുവതിയും മരിച്ചു

മരട്: ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്പില്‍ സുരേഷിന്റെയും സിന്ധുവിന്റെയും മകന്‍ കെ.എസ്. സൂരജ് (24), തൃശ്ശൂര്‍ പുഴുവില്‍ വെസ്റ്റ് വില്ലേജ് ജേപീസ് സംഗമം ഹാളിന് പടിഞ്ഞാറുവശം താമസിക്കുന്ന വള്ളുക്കാട്ടില്‍വീട്ടില്‍ അശോക്കുമാറിന്റെയും മിനിയുടെയും മകള്‍ ശ്വേതാ അശോക് (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 12.45-ഓടെ ചമ്പക്കര മാര്‍ക്കറ്റിനു സമീപം മെട്രോ പില്ലറില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. കുണ്ടന്നൂര്‍ ഫോറം മാളില്‍നിന്ന് ജോലികഴിഞ്ഞ് പോകവേ ആയിരുന്നു അപകടം. രാത്രി വൈകിയിട്ടും […]
Read more

ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും സഹായിക്കും പരിക്ക്

തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം കാരാളി വളവില്‍ പച്ചക്കറി ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ മോഹന്‍രാജിനും സഹായി സന്തോഷിനും നിസ്സാര പരിക്കേറ്റു. ഇരുവരും തമിഴ്‌നാട്ടിലെ ധർമപുരി സ്വദേശികളാണ്. സംഭവത്തോടെ ഇവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അതിരാവിലെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരം ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി വരികയായിരുന്നു ലോറി. കാരാളി വളവില്‍ എതിരെ വന്ന വാഹനത്തിന് വഴിവെക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി മറിഞ്ഞുവെന്നു പൊലിസ് […]
Read more

സൈക്കിളിൽ കാറിടിച്ചു പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു; സഹോദരി ചികിത്സയിൽ

ആലപ്പുഴ: സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൾ കലാമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. ദേശീയ പാതയിൽ പുന്നപ്ര ചന്തയ്ക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്. സഹൽ സൈക്കിൾ ചവിട്ടിവരികയായിരുന്നു. ഇതിനിടയിൽ കാറിടിയ്ക്കുകയായിരുന്നു. അപകടത്തിൽ പുന്നപ്ര എം എസ് മൻസിലിൽ സിയാദിന്റെ മകൾ ഐഷയ്ക്കും പരിക്കേറ്റു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.
Read more

വിജയദശമി ആഘോഷത്തിനിടെ ദുരന്തം; ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 മരണം

ഡല്‍ഹി: മധ്യപ്രദേശില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ ദുരന്തം. ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഖാണ്ഡ്വ ജില്ലയില്‍ പന്ഥാന മേഖലയിലെ അര്‍ദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12 കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ വാഹനം നിന്ന് താഴേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ 6 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട […]
Read more

കാറും ലോറിയും കൂട്ടിയിടിച്ച്; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: തലപ്പാറ കൊങ്ങിണി മുക്കിൽ ഉണ്ടായ കാറും ലോറിയും തമ്മിലുള്ള ഗുരുതര അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കരിപ്പാടം ദാറു സുബഹ് വീട്ടിൽ ടി.എം. റഷീദിന്റെ മകൻ മുർത്തസ അലിൻ റഷീദ്, വൈക്കം പുളിംതുരുത്ത് അബുവിന്റെ മകൻ റിദിക് മുഹമ്മദ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്ന് കോട്ടയത്തേക്കുള്ള റഫ്രിജറേറ്റർ ലോറിയും എതിര്‍വശത്തുനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ […]
Read more

സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോടിന് പോവുകയായിരുന്ന ബസും എതിർദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
Read more

ബൈക്ക് മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കക്കാടംപൊയില്‍ പന്നിയാമലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സുധര്‍മന്റെ മകന്‍ സൂരജ്, ചുളാട്ടിപ്പാറ കരിക്കാട്ട് പൊയില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഷാനിദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കക്കാടംപൊയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയ ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങവെ പന്നിയമല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. പ്രദേശവാസികള്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്നാണ് […]
Read more

നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ചു; 62കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂരിൽ ഉണ്ടായ കാറപകടത്തിൽ വയോധിക മരിച്ചു. 62 കാരിയായ ആയിഷയാണ് മരിച്ചത്. ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനുശേഷമായിരുന്നു അപകടം. ഒരേ കുടുംബത്തിലെ ഏഴ് പേരാണ് യാത്രചെയ്തിരുന്നത്. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. വണ്ടൂരിന് സമീപം കൂരിയാട് എന്ന സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡ് വിട്ടിറങ്ങി മരത്തിലിടിക്കുകയായിരുന്നു. പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിംഗ് കോളേജിൽ ചേർത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വീട്ടിലെത്താൻ വെറും ഒന്നര കിലോമീറ്റർ ദൂരം മാത്രം […]
Read more

വാട്ടർ ടാങ്ക് തകർന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ജല സംഭരണി തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം. സ്ലാബ് തകർന്ന് അറുമുഖന്റെ ദേഹത്തേക്ക് വീഴുകയായും കോൺഗ്രീറ്റ് സ്ലാബിനും മതിലിനും അടിയിൽപ്പെട്ട അറുമുഖനെ രക്ഷപെടുത്താനാകാത്തത് സാഹചര്യവുമാണ് ഉണ്ടായത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ടാങ്ക് പൊളിച്ച് നീക്കിയിരുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer