Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

മയക്കുമരുന്ന് പരിശോധനയ്ക്ക് പോകവേ അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസർകോട്: ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിചച്ചയിരുന്നു അപകടം. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

കിണറ്റിൽ വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

കാസർകോട്: കിണറിന്റെ തിട്ടയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.
Read more

അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പരിക്ക്; ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേത്തൂർപാറ കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റതിനെ തുടർന്ന് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഗീത ഓടിച്ചിരുന്ന ബൈക്ക് എതിര്‍ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുന്നതിനാണ് ദൃശ്യങ്ങളിലുള്ളത്.
Read more

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും ബസ് ഡ്രൈവറെയും ഏറെ സമയമെടുത്താണ് പുറത്തെടുത്തത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
Read more

ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ അറ്റു; സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിൻ്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. പരിക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ […]
Read more

കബഡി മത്സരത്തിനിടെ വൈദ്യുതാഘാതം: മൂന്ന് മരണം, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌‌ഗഡിലെ കൊണ്ടഗോണിൽ ശനിയാഴ്‌ച രാത്രി റാവസ്‌വാഹി ഗ്രാമത്തിലാണ് അപകടമുണ്ടായത്. കബഡി മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്. കാറ്റിൽപ്പെട്ട് ടെന്റ് നിർമിക്കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി 11-കെവി വൈദ്യുതി ലൈനിൽ തട്ടി. പിന്നാലെ ടെന്റിലുണ്ടായിരുന്ന ആറുപേർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. […]
Read more

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ.പി. ഹൗസിൽ കെ.പി.റഷീദ (65) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ബന്ധുവായ റാഹിലയെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ നിന്നു വന്ന ബസിടിക്കുകയായിരുന്നു. റോഡിന്റെ വശത്തു നിന്നും സ്കൂട്ടർ, ബസ് വരുന്നത് ശ്രദ്ധിക്കാതെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസിൽ […]
Read more

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്സ്, കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഏറ്റുമാനൂര്‍- പാല റോഡില്‍ പുന്നത്തൂര്‍ കവലയില്‍ അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് റോഡില്‍ നിന്നും തെന്നിമാറി, എതിര്‍ദിശയില്‍ വരികയായിരുന്ന ഒരു കാറില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ […]
Read more

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങവേ നിയന്ത്രണം വിട്ട കാർ ഇടിച്ചു ; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer