Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ബൊലേറോയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

വയനാട്: വയനാട് കൽപറ്റ പനമരത്തിനടുത്ത അഞ്ചുകുന്നിലുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെ അഞ്ചുകുന്ന് ഡോക്ടര്‍ പടിയിലായിരുന്നു അപകടം. മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് […]
Read more

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു; സംഭവം കാസർഗോഡ്

കാസർഗോഡ്: ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51-കാരി മരിച്ചു. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരക്കാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പൂനൂ‌ർ ഇമ്മിണികുന്നുമ്മൽ സ്വദേശി സുബൈർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ പച്ചക്കറിച്ചാക്കുമായി റോഡുമുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. താമരശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് സുബൈറിനെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. കർണാടകയിൽ നിന്ന് പച്ചക്കറി […]
Read more

ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്​റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്​റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. തേവലക്കര സ്വദേശി പ്രിൻസ് തോമസും (44) കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസും മക്കളായ അതുൽ (14), അൽക്ക […]
Read more

കണ്ടെയ്നർ ലോറി അപകടം; അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം

കൽപ്പറ്റ: ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് […]
Read more

താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. ഒന്‍പതാം വളവില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയിട്ടുണ്ടെങ്കിലും കൊക്കയിലേക്ക് പതിക്കാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണിത്. ലോറിയില്‍ ലോഡുണ്ടായിരുന്നതിനാല്‍ മാത്രമാണ് വാഹനം താഴേക്ക് വീഴാതിരുന്നതെന്ന് ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടനെ ഓടിക്കൂടിയ ചുരം സംരക്ഷണ സമിതി […]
Read more

കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴക്കടുത്ത് ദേശീയ പാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടം. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. നീർക്കുന്നം പടിഞ്ഞാറെ കാട്ടുമ്പുറം ശ്യാംലാലി (41) നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബൈക്ക് യാത്രികനായിരുന്നു യുവാവ്. അമിതവേഗത്തിൽ റോഡിൽ തെറ്റായ ദിശയിലൂടെ പോയ ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ബൈക്ക് ബസിനടിയിൽപെട്ടു. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ […]
Read more

നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം; സംഭവം തലശ്ശേരിയിൽ

കണ്ണൂർ: കണ്ണൂരിൽ തലശ്ശേരി മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചയോടെ മംഗലാപുരം ഭാഗത്ത് നിന്നും ഉള്ളിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട മാരുതി ബലേനോ കാറിൽ ഇടിച്ചത്. പിന്നിൽ നിന്നെത്തിയ ലോറി കാറിനെ ഇടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അതേസമയം തൃശ്ശൂരില്‍ പുറ്റേക്കരയിൽ സ്വകാര്യ ബസ് […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം: അമിത വേഗതയിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ഏനാത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അമിതവേഗത്തില്‍ എത്തിയ കാറിടിച്ചാണ് റോഡില്‍ നിന്നയാള്‍ മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ നിന്ന കോട്ടയം സ്വദേശി സുജിത്താണ് (50) മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സുജിത്ത് വാഹനം നിര്‍ത്തി സമീപത്തെ ഭക്ഷണശാലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read more

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer