Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് അധ്യാപകൻ മരിച്ചു

കൊച്ചി: അങ്കമാലി സംസ്‌ഥാന പാതയിൽ കോന്നി വകയാറിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് അധ്യാപകൻ മരിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് (മാലൂർ കോളജ്) സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ അങ്കമാലി പാറക്കടവ് എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഓഗസ്റ്റ് 14ന് രാത്രി സ്വദേശമായ അങ്കമാലിയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം ഓടിച്ചിരുന്ന കാർ എതിരെ വന്ന വാഹനത്തിന് ക്സൈഡ് കൊടുക്കുന്നതിനിടെ […]
Read more

ബൈക്കിൽനിന്ന് തെറിച്ചു വീണ് പരുക്കേറ്റ മലയാളി മരിച്ചു

ബെംഗളൂരു: റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേരയാണു (36) മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാർഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ പരുക്കുകളോടെ ചികിത്സയിലാണ്.
Read more

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, രണ്ട് പേര്‍് മരിച്ചു

കൊല്ലം: ഓയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂര്‍ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്‌സന് ഗുതുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെ 54 പേര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; യാത്രക്കാരായ 5 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: വിനോദസഞ്ചാരികളായ ഇന്ത്യാക്കാരടക്കം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് അഞ്ച് പേര്‍ മരിച്ചു. 54 പേരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യൂയോര്‍ക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം മുതിര്‍ന്നവരാണെന്നും അപകടത്തില്‍ കുടുങ്ങിക്കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ചൈന, ഫിലിപ്പീന്‍സ് […]
Read more

ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ച് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പോകുന്ന വഴിയാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകൾ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. 4 പേർ വർക്കല താലൂക്ക് ആശുപത്രിയിലും രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വർക്കല കട്ടിംഗ് സ്വദേശിയായ സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ സാവിത്രി അമ്മയുടെ നില അതീവ […]
Read more

കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കുന്നത്തൊടി ദിനേശൻ(50) ആണ് മരിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും, വാഹനം ഇദ്ദേഹത്തിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഉള്ളവരും രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. […]
Read more

കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ചു കയറി ഒരാള്‍ മരിച്ചു

ഇടുക്കി: കട്ടപ്പന പുലിയന്മല മലയോര ഹൈവേയില്‍ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിമല കാട്ടുമറ്റത്തില്‍ സന്തോഷ് (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.
Read more

ഇരുചക്രവാഹനത്തിൽ കാർ ഇടിച്ചു; പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിൽ കാർ കയറ്റി 41കാരൻ

തൃശൂര്‍: തൃശൂർ മാള കുഴൂരിൽ ഇരുചക്രവാഹനത്തിൽ കാർ ഇടിച്ച് പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റി 41കാരൻ. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടതിലെ വൈരാഗ്യത്തിലായിരുന്നു 41കാരന്റെ ക്രൂരത. സംഭവത്തിൽ മാള ഗുരുതുപ്പാല സ്വദേശി സുനില്‍ കുമാറി (41) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴൂര്‍ സ്വദേശി പുഷ്പന്റ കാലിലൂടെയാണ് സുനിൽ കുമാർ കാർ കയറ്റിയത്. ഓഗസ്റ്റ് 17ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ച് നിലത്ത് വീണ് പരിക്കേറ്റ ദമ്പതികൾ ഇടിച്ച കാർ […]
Read more

തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ കുഴിയില്‍ വീണു ; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ കുഴിയിലേക്ക് വീണ് അപകടം. വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്‌കൂളിലെ വാഹനമാണ് കുഴിയിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
Read more

ടൂറിസ്റ്റ് ബസ് അപകട൦; മുന്നറിപ്പ് ബോർഡ് പോലുമില്ല, പരാതിയുമായി നാട്ടുകാർ

മലപ്പുറം: കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ, പരാതിയുമായി നാട്ടുകാർ. ദേശീയ പാതയിൽ നിന്നും വീതി കുറഞ്ഞ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അറിയിക്കാനൊരു സംവിധാനവുമില്ലെന്നും ഡിവൈഡറിന് പകരമുള്ള ചാലിൽ വാഹനങ്ങൾ വീഴുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ബ്ലോക്കും അപകടവും പതിവാണ്. അപകടമേഖലയെന്ന മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്ന് നാട്ടുകാര്‍ പല വട്ടം ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെയും ഒരു സംവിധാനവുമുണ്ടായിട്ടില്ല. നിര്‍മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് ഞായറാഴ്ച ബസ് അപകടമുണ്ടായത്. വാഹനങ്ങൾ വീതിയേറിയ റോഡുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer