Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ബാലുശ്ശേരിയില്‍ ഇരുചക്രവാഹനത്തില്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശ്ശേരി തുരുത്യാട് കോളശേരി മീത്തല്‍ സജിന്‍ലാല്‍(31) കോളശ്ശേരി ബിജീഷ് (35) എന്നിവരാണ് മരിച്ചത്. ഇവര്‍ കോക്കല്ലൂര്‍ ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കും ലോറി കൊയിലാണ്ടി ഭാഗത്തേക്കും പോവുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

പനവേലി അപകടം; നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ പനവേലിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പനവേലി സ്വദേശിയായ നഴ്സ് സോണിയയുടെ മരണത്തിന് പിന്നാലെയാണ് 23കാരിയായ ശ്രീക്കുട്ടിയും മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കേയാണ് ശ്രീക്കുട്ടി മരിച്ചത്. അപകടത്തിൽ വിജയൻ ( 65) എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. […]
Read more

ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന രണ്ടു സ്ത്രീകളാണ് പിക്കപ്പ് വാന്‍ ഇടിച്ചു രണ്ടുപേര്‍ മരിച്ചു. ബസ് കാത്തു നിന്ന രണ്ടു സ്ത്രീകളാണ് മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. രാവിലെ 6.45 ഓടെയായിരുന്നു അപകടം. പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറിയത്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിക്കുകയുംആശുപത്രിയില്‍ വെച്ച് ശ്രീക്കുട്ടി മരിക്കുകയുമാണ് […]
Read more

മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധികന് ഗുരുതര പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് യാത്രക്കാരന്‍ തെറിച്ചു വീണു. കര്‍ണാടക ദിണ്ടിഗല്‍ സ്വദേശിയായ രംഗരാജനാണ് അപകടത്തില്‍പെട്ടത്. ഗുരുതരപരിക്കുകളോടെ രംഗരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസില്‍ നിന്നാണ് ഇയാള്‍ റോഡിലേക്ക് തെറിച്ചുവീണത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. മട്ടന്നൂര്‍ തെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അതേസമയം അപകടമുണ്ടായിട്ടും യാത്രക്കാരനെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ശ്രമം ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സംഭവ […]
Read more

ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണു; സംഭവം പാലക്കാട്

പാലക്കാട്: ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. പാലക്കാട് ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്. കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ പുലർച്ചക്ക് 4: 30 നായിരുന്നു അപകടം സംഭവിച്ചത്. കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.
Read more

ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നുമാണ് ബെംഗളൂരു സ്വദേശിയായ ശിവശങ്കർ ചാടി ഇറങ്ങാൻ ശ്രമിച്ചത്. ട്രാക്കിൽ വീണ ശിവശങ്കറിന്‍റെ ഇരുകാലുകളും അറ്റു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
Read more

മദ്യപിച്ച് വാഹനമോടിച്ച KSU നേതാവിനെതിരെ കോട്ടയം പൊലീസ് കേസെടുത്തു

കോട്ടയം:മദ്യപിച്ച് വാഹനമോടിച്ച KSU നേതാവിനെതിരെ പൊലീസ് കേസെടുത്തു. വാഹനം ഓടിച്ച ജൂബിന്‍ ജേക്കബിനെതിരെ കേസ് എടുത്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളില്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ചു. കോട്ടയം CMS കോളജിലെ കെഎസ്യു പ്രവര്‍ത്തകനായ ജൂബിനാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. 5 കിലോമീറ്ററിനുള്ളില്‍ 8 വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം CMS കോളേജ് മുതല്‍ പനമ്പാലം വരെയാണ് അപകടകരമായി ഫോര്‍ച്യൂണര്‍ ഓടിച്ചത്. ജൂബിന്‍ ഓടിച്ച […]
Read more

വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: വേമ്പനാട്ടു കായലില്‍ വൈക്കം മുറിഞ്ഞപുഴയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സുമേഷിന്റെ (42) മൃതദേഹമാണ് അരൂര്‍ കോട്ടപ്പുറം കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. കായലില്‍ പലയിടത്തായി തിങ്കളാഴ്ച്ചയും ഇന്നലെയും നടത്തിയ തിരച്ചിലില്‍ പരാജയമായിരുന്നു. ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂര്‍ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്. തിങ്കളാഴ്ച മുറിഞ്ഞപുഴ കാട്ടിക്കുന്ന് ഭാഗത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തിരികെ വരുമ്പോഴാണ് വള്ളം മറിഞ്ഞത്. 23 […]
Read more

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയം: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം മുണ്ടക്കയതാണ് സംഭവം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിൻ്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം […]
Read more

കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 18 പേർ മരിച്ചതായി റിപ്പോർട്ട്

റാഞ്ചി: ജാർഖണ്ഡിലെ ദിയോഘറിൽ കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 18 പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 4.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും ബിജെപി എംപി നിഷികാന്ത് ദുബെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഹൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി ഇടിക്കുകയായിരുന്നു. മരണ സഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. പരിക്കേറ്റ പലരുടേയും നില ഗുരുതരമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix