Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

വെയിറ്റിംഗ് ഷെഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് പരുക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട്: ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥിനിയും നരിക്കുനി സ്വദേശിനിയുമായ അഭിഷ്‌നയ്ക്കാണ് പരിക്കേറ്റത്. ബസ് സ്റ്റോപ്പില്‍ വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുമ്പോഴാണ് അപകടം നടന്നത്. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച നിലയില്‍ ആയതിനെ തുടര്‍ന്ന് ഇതിന് മുകളില്‍ സ്ഥാപിച്ച പരസ്യഹോര്‍ഡിംഗ്‌സുകള്‍ മാറ്റാനായി തൊഴിലാളി വന്നിരുന്നു. ഇയാള്‍ അതിനായി ബസ് ഷെല്‍ട്ടറിന് മുകളില്‍ കയറിയപ്പോള്‍ ഒന്നാകെ താഴേക്ക് പതിക്കുകയായിരുന്നു. അഭിഷ്‌നയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന്‍റെ […]
Read more

പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശൂർ: പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ ഭാര്യ ശ്രീദേവി (54)യാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് ഏഴിന് ആർത്താറ്റ് പള്ളിക്ക് സമീപമായാണ് അപകടമുണ്ടായത്. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് സീബ്രാ ക്രോസിലൂടെ റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന ശ്രീദേവിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ […]
Read more

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപ്പടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കുട്ടിക്ക് പരുക്കേറ്റു. നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ കൂടൽ സ്വദേശികളായ അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ വാഹനം തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് സംശയം.
Read more

മലപ്പുറത്ത് റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരി മരിച്ചു

മലപ്പുറം: തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പുറമണ്ണൂര്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
Read more

ചൈനീസ് അതിര്‍ത്തിയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു

ബേയ്ജിങ്: റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ അമുര്‍ മേഖലയിലാണ് റഷ്യന്‍ വിമാനം തകര്‍ന്നത്. റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരുള്‍പ്പെടെ 50 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയര്‍ലൈന്‍ നടത്തുന്ന വിമാനം, ചൈനയുടെ അതിര്‍ത്തിയിലുള്ള അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം അഞ്ച് കുട്ടികളും ആറ് […]
Read more

എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. കൊച്ചിയിൽ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ […]
Read more

കാര്‍ റേസിംഗിനിടെ അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം. ജിടി4 യൂറോപ്യന്‍ സീരീസ് റേസിംഗിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍. അപകടത്തില്‍ അജിത്തിന് പരുക്കൊന്നും ഏറ്റിട്ടില്ല.
Read more

ചരക്കുമായി പോയ ലോറി മറിഞ്ഞു; ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു

സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് നിന്നും മൈസൂരുവിലേക്ക് ചരക്കുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് മൂലങ്കാവില്‍ ദേശീയപാത 766-ല്‍ വച്ചാണ് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്. മൂലങ്കാവിലെ പെട്രോള്‍ പമ്പിന് എതിര്‍വശം വനത്തോട് ചേര്‍ന്നുള്ള ചതുപ്പിന് സമാനമായ ഭാഗത്തേക്ക് ഇറങ്ങിയ ലോറി ഇടതുസൈഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കുന്നമംഗലം സ്വദേശി സാദിഖിന് (45) പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മൂലങ്കാവ് ടൗണ്‍ കഴിഞ്ഞുള്ള ചെറിയ ഇറക്കത്തില്‍ […]
Read more

‘കിങ്’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍ വിശ്രമത്തിലാണ്. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് പുറത്ത് വരുന്ന വിവരം. നേരത്തെ, നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചു. ‘കിങ്ങി’ന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ […]
Read more

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

എരുമേലി: കോട്ടയം എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix