Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

പാലക്കാട്: മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read more

വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടുത്തം. പ്രദേശത്ത് ശക്തമായ കാറ്റ് ഉള്ളതിനാൽ സമീപത്തെ കുറ്റികാടുകളിലേക്കും തീ പടർന്നു. സംഭവം നടന്നുകഴിഞ്ഞ് അരമണിക്കൂർ ആയെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തീ നിയന്ത്രണവിധേയമാണ്. പട്ടാമ്പിയിൽ നിന്നുള്ള ഒരു ഫയർഫോഴ്‌സ് യൂണിറ്റ്, ഷൊർണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. സംഭവ സമയത്ത് സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ആർക്കും പരുക്കില്ല.
Read more

കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി അടക്കം രണ്ടുപേർ മരിച്ചു. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിയുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വച്ച് അർദ്ധരാത്രിക്ക് ശേഷമാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത് ലോറിയിൽ […]
Read more

പത്തനംതിട്ടയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വടശ്ശേരിക്കരയ്ക്ക് സമീപം സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരിയായ ചിറ്റാര്‍ കാരിക്കയം സ്വദേശി അശ്വതിയാണ് മരിച്ചത്. വടശ്ശേരിക്കര-ചിറ്റാര്‍ പാതയില്‍ വനംവകുപ്പ് തടി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ബസ് അവിടെ ഇടിച്ചുവെന്നാണ് വിവരം. ഇടിവിന്റെ ശക്തിയാൽ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അശ്വതിയെ ഉടൻ തന്നെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുന്നില്ലായിരുന്നു.വയ്യാറ്റുപുഴ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന ‘ആവേ […]
Read more

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടയില്‍ ഉറങ്ങുകയായിരുന്നു വെഞ്ചിലാസ്. ബസ് വളവില്‍ വെട്ടിച്ചപ്പോള്‍ കൈ പുറത്തേക്ക് പോവുകയും പോസ്റ്റിലിടിക്കുകയുമായിരുന്നു. ഇയാളുടെ കൈ വൈദ്യുത പോസ്റ്റിലിടിച്ച് പൂര്‍ണമായി അറ്റുപോയി. അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ […]
Read more

വർഷങ്ങളുടെ പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം: തീരാവേദനയായി ജിജോ

കോട്ടയം: കടപ്ലാമറ്റത്ത് നവവരന്‍ മരിച്ച സംഭവത്തില്‍ നടുങ്ങി നാട്. വര്‍ഷങ്ങളുടെ പ്രണയം പൂവണിയാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇരുപത്തിരണ്ടുകാരന്‍ ജിജോ ജിന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഇലക്കാട് പള്ളിയില്‍ വെച്ചായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ ആവശ്യത്തിനുള്ള ചില സാധനങ്ങള്‍ വാങ്ങി കുറുവിലങ്ങാട് നിന്ന് വയലയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ട്രാവലറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ജിജോ […]
Read more

തിക്കോടി ബീച്ചിൽ അപകടം; കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അഞ്ചുപേർ തിരയിൽപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാമത്തെ ആൾ ചികത്സയിലാണ്.രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും കഴിഞ്ഞില്ല. നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Read more

കടമറ്റം വാഹനാപകടം; 10 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

കൊച്ചി: എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. […]
Read more

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. ലോറിയെ മറികടന്ന് എത്തിയ കാര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണെങ്കിലും തിരികെ കയറി ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
Read more

Recent News

Advertisement
WhiteswanTV Footer