Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണു; സംഭവം പാലക്കാട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. പാലക്കാട് ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.

കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ പുലർച്ചക്ക് 4: 30 നായിരുന്നു അപകടം സംഭവിച്ചത്. കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer