Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സംസ്‌കാരം നടന്നു

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. വീട്ടിലെ പൊതുദര്‍ശന ചടങ്ങിന് ശേഷം കുറുമാത്തൂര്‍ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മ്യതദേഹം ചിന്മയ സ്‌കൂളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചു. അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അതേസമയം അപകടത്തില്‍ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത്. അപകടത്തില്‍ ഡ്രൈവറെ പ്രതിച്ചേര്‍ത്ത് ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി […]
Read more

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 18 പേരടങ്ങുന്ന തീർഥാടകസംഘമാണ് അപകടത്തിൽപ്പെട്ടത്. വലിയ ഗർത്തമുള്ള ഭാഗത്തേയ്ക്ക് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിന്നതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. ഉടൻതന്നെ പോലീസും ഫയർഫോഴ്‌സുമെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Read more

ഉമ തോമസിന്റെ ആരോഗ്യനില ആശ്വാസകരം; ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്‌റ്റേജിൽനിന്നു വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. 60-70 ശതമാനം ശ്വാസോച്ഛാസം ഉമ തോമസ് സ്വയം എടുക്കുന്നുണ്ട്. പ്രഷര്‍ സപ്പോര്‍ട്ട് മാത്രമാണ് നൽകുന്നൊള്ളൂയെന്നും ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നുരണ്ടുദിവസം കൂടി മാത്രമേ വെന്റിലേഷന്‍ പിന്തുണ ആവശ്യമുണ്ടാവുകയുള്ളുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. എക്‌സറേയില്‍ ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് ഉണ്ട് അതിനാല്‍ രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read more

കൊച്ചിൻ ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മയുടെ കൈ ഒടിഞ്ഞു

കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന ഫ്‌ളൈവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവ്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാരുടെ നിർദേശം. പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞു കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് ഫ്‌ളൈവുഡുകൾ പവിലിയനിൽ മൊത്തം നിരത്തിയത്. ഇതിൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ജില്ലാ കളക്ടർക്കും, ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി. എറണാകുളം […]
Read more

ഉമ തോമസ് എംഎൽഎ വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. വീഴാതെ ഇരിക്കുവാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘാടകരിൽ ഒരാൾ ഉമാ തോമസിനോട് കസേര മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമീപമുള്ള സ്ത്രീയെ മറികടക്കുന്നതിന്നിടെ വീഴുകയായിരുന്നു. റിബണിൽ പിടിച്ചെങ്കിലും താഴേയ്ക്ക് വീണു. അതിനിടെ സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറി. സ്റ്റേജ് ദുർബലമായി നി‍‍‍ർമിച്ചതാണെന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് […]
Read more

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം: 15 കുട്ടികള്‍ക്ക് പരിക്ക്; ഒരു കുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ വളക്കൈയിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.കുറുമാത്തൂർ ചിന്മയ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്.  അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും […]
Read more

അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുത് : ഓരോ സാരിക്കും 390 രൂപ നിരക്കിലാണ് സംഘാടക്കാർക്ക് നൽകിയതെന്നും കല്യാൺ സിൽക്‌സ്

കല്യാൺ സിൽക്സിനും പണികൊടുത്തത് മൃദംഗനാദം. അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും 12500 സാരിയുടെ ഓഡർ വന്നുവെന്നും ഓരോന്നിനും വില 390 രൂപ നിരക്കിലാണ് സംഘാടക്കാർക്ക് നൽകിയതെന്നും കല്യാൺ സിൽക്‌സ് അറിയിച്ചു. എന്നാൽ സാരിവാങ്ങാനായി മൃദംഗനാദം 1600 രൂപയാണ് നർത്തകരിൽ നിന്നും ഈടാക്കിയത്.അങ്ങനെയാണെകിൽ 19200000 രൂപയാണ് മൃദംഗനാദം ആകെ മൊത്തം നേടിയെടുത്തത്. മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്നും കല്യാണ്‍ സില്‍ക്‌സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.12,500 സാരികള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മൃദംഗ വിഷന്‍ തങ്ങളെ സമീപിച്ചു. പരിപാടിക്ക് മാത്രമായി ഡിസൈന്‍ […]
Read more

കലൂരിലെ അപകടം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ്

കലൂരിലെ നൃത്തപരിപാടിയ്ക്കിടെയുണ്ടായ അപകടത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ്. ആദ്യം പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് പൊലീസിന്റെ ഈ നടപടി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഇവരുടെ അറസ്റ്റ് നേരെത്തെ […]
Read more

കണ്ണുകൾ തുറന്നു, കൈകാലുകൾ അനക്കി; ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ കയറി കണ്ടപ്പോള്‍ കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്.
Read more

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടം; സംഘാടകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സുപ്രധാന വാദം.
Read more

Recent News

Advertisement
WhiteswanTV Footer