Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ദമ്പതികളും ഡ്രൈവറും മരിച്ചു

ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ഇവരോടൊപ്പം ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 11.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടിത്താഴ്ചയിലേക്ക് മറിയുകയായിരുന്നു.സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും […]
Read more

പരിശീലനത്തിനിടെ അപകടം; പവർലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം

ജയ്പൂര്‍: പരിശീലനത്തിനിടെ പവര്‍ലിഫ്റ്റിങ്ങ് താരത്തിന് ദാരുണാന്ത്യം. ജൂനിയര്‍ ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. 270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു. ജിമ്മില്‍ പരിശീലകന്റെ സഹായത്തോടെ ഭാരമുയര്‍ത്തുന്നതിനിടെയാണ് ബാര്‍ബെല്‍ വീണ് താരത്തിന്റെ കഴുത്തൊടിഞ്ഞത്. അപകടം നടന്ന ഉടന്‍ യാഷ്തിക ആചാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. കുടുംബം പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. […]
Read more

ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

തൃശൂര്‍: ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചാലക്കുടിയില്‍ എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നു. വെളുപ്പിന് ബൈക്ക് എടുത്ത് ഇരുവരും തൃശൂരിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.
Read more

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു, 2 യുവാക്കൾ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ

തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു, 2 പേർ വെന്റിലേറ്ററിൽ. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്. കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.
Read more

വാഹനാപകടം: കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവർ സഞ്ചരിച്ച ബൊലേറോ ബസുമായി കൂട്ടിയിടിച്ച് പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം. പ്രയാഗ്‌രാജ്-മിര്‍സാപുര്‍ ദേശീയപാതയില്‍ മേജാ പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍നിന്നാണ് ഭക്തരുടെ സംഘം കുംഭമേളയില്‍ പങ്കെടുക്കാൻ പുറപ്പെട്ടത്. ഇവരുടെ ബൊലേറോ മധ്യപ്രദേശിലെ രാജ്ഗഢില്‍നിന്ന് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് യാത്രികര്‍ക്ക് സാരമായ പരിക്കുകളേ ഉണ്ടായിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സ്വരൂപ് റാണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read more

മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

പാലക്കാട്: മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read more

വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടുത്തം. പ്രദേശത്ത് ശക്തമായ കാറ്റ് ഉള്ളതിനാൽ സമീപത്തെ കുറ്റികാടുകളിലേക്കും തീ പടർന്നു. സംഭവം നടന്നുകഴിഞ്ഞ് അരമണിക്കൂർ ആയെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തീ നിയന്ത്രണവിധേയമാണ്. പട്ടാമ്പിയിൽ നിന്നുള്ള ഒരു ഫയർഫോഴ്‌സ് യൂണിറ്റ്, ഷൊർണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. സംഭവ സമയത്ത് സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ആർക്കും പരുക്കില്ല.
Read more

കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി അടക്കം രണ്ടുപേർ മരിച്ചു. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിയുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വച്ച് അർദ്ധരാത്രിക്ക് ശേഷമാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത് ലോറിയിൽ […]
Read more

പത്തനംതിട്ടയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വടശ്ശേരിക്കരയ്ക്ക് സമീപം സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരിയായ ചിറ്റാര്‍ കാരിക്കയം സ്വദേശി അശ്വതിയാണ് മരിച്ചത്. വടശ്ശേരിക്കര-ചിറ്റാര്‍ പാതയില്‍ വനംവകുപ്പ് തടി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ബസ് അവിടെ ഇടിച്ചുവെന്നാണ് വിവരം. ഇടിവിന്റെ ശക്തിയാൽ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അശ്വതിയെ ഉടൻ തന്നെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുന്നില്ലായിരുന്നു.വയ്യാറ്റുപുഴ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന ‘ആവേ […]
Read more

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടയില്‍ ഉറങ്ങുകയായിരുന്നു വെഞ്ചിലാസ്. ബസ് വളവില്‍ വെട്ടിച്ചപ്പോള്‍ കൈ പുറത്തേക്ക് പോവുകയും പോസ്റ്റിലിടിക്കുകയുമായിരുന്നു. ഇയാളുടെ കൈ വൈദ്യുത പോസ്റ്റിലിടിച്ച് പൂര്‍ണമായി അറ്റുപോയി. അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലുണ്ടായിരുന്ന ആളുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer