Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

വർഷങ്ങളുടെ പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം: തീരാവേദനയായി ജിജോ

കോട്ടയം: കടപ്ലാമറ്റത്ത് നവവരന്‍ മരിച്ച സംഭവത്തില്‍ നടുങ്ങി നാട്. വര്‍ഷങ്ങളുടെ പ്രണയം പൂവണിയാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇരുപത്തിരണ്ടുകാരന്‍ ജിജോ ജിന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് ഇലക്കാട് പള്ളിയില്‍ വെച്ചായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ വിവാഹ ആവശ്യത്തിനുള്ള ചില സാധനങ്ങള്‍ വാങ്ങി കുറുവിലങ്ങാട് നിന്ന് വയലയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ട്രാവലറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ജിജോ […]
Read more

തിക്കോടി ബീച്ചിൽ അപകടം; കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അഞ്ചുപേർ തിരയിൽപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാമത്തെ ആൾ ചികത്സയിലാണ്.രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും കഴിഞ്ഞില്ല. നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Read more

കടമറ്റം വാഹനാപകടം; 10 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

കൊച്ചി: എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. […]
Read more

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. ലോറിയെ മറികടന്ന് എത്തിയ കാര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണെങ്കിലും തിരികെ കയറി ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
Read more

താമരശ്ശേരി ചുരത്തിലെ അപകടം: വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു

താമരശ്ശേരി ചുരത്തിൽ അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറക്കൽ ഇർഷാദ് , പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ് കേസ്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ച് ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയിൽ നിന്നും ആളുകൾ ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ച് നടന്ന പരിശോധനയിലാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയുടെ പാക്കറ്റ് കണ്ടെത്തിയത്. തുടർന്ന് […]
Read more

വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണം: സുപ്രീം കോടതി

ന്യൂഡൽഹി: വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. അടിയന്തിര വൈദ്യസഹായം നൽകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബെഞ്ചിൻ്റെ വിധി. മാർച്ച് 14നകം പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.ചികിത്സ ലഭിക്കാതെമോട്ടോർ വാഹനാപകടങ്ങളില്‍ ജീവൻ നഷ്ടപ്പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനാണ് ആദ്യമണിക്കൂറുകളില്‍ പണരഹിത വൈദ്യചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുള്ളത്.
Read more

നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുപ്പതി : തിരുപ്പതിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുമല ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്ന ഭക്തർക്ക് നേരെയാണ് നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറിയത്. ചന്ദ്രഗിരി നരസിംഗപുരത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു . രാമസമുദ്രം ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ, ലക്ഷ്മമ്മ എന്നിവരാണ് മരിച്ചത്. പും​ഗാനൂരിൽ നിന്ന് തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു സംഘം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Read more

മിനി ബസ് ശരീരത്തിലൂടെ കയറി; ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം

പമ്പാവാലി: തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം ഉണ്ടായത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങിയപ്പോൾ നിയന്ത്രണംവിടുകയായിരുന്നു. ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു.
Read more

കൊല്ലത്ത് കാറും ബസും കൂട്ടിയിടിച്ച് രണ്ടുമരണം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ താമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടത്, മറ്റു യാത്രക്കാരുടെ നില ഗുരുതരമാണ്. കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ ഉണ്ടായിരുന്നു. എം.സി. റോഡിലെ ചടയമംഗലം നെട്ടേത്തറയിൽ രാത്രി 11.30-ഓടെയായിരുന്നു അപകടം. കന്യാകുമാരി ജില്ലയിലെ വേണ്ടളിക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും […]
Read more

Recent News

Advertisement
WhiteswanTV Footer