നിലമ്പൂരില്‍ സിപിഎം – ബിജെപി ധാരണയെന്ന് അടൂര്‍ പ്രകാശ്
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആര്‍എസ്എസ് ബന്ധം പരാമർശിച്ച പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. പഴയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം. കള്ളവോട്ടുകൾ ഉണ്ടാക്കി എന്ന് ജീ സുധാകരൻ പറഞ്ഞതിനെ […]
Read more

