Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

തുറവൂരിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം തലനാരിഴക്ക് രക്ഷപെട്ടു

ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തുറവൂർ- തൈക്കാട്ടുശ്ശേരി റോഡിലാണ് സംഭവം. യാത്രികർ വേഗം പുറത്തിറങ്ങിയതിനാൽ ആർക്കും ആളപായമില്ല. കുത്തിയതോട് 12-ാം വാർഡ് ചള്ളിയിൽ വീട്ടിൽ അനന്ദു അശോകന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി ഇഗ്നിസ് കാറാണ് കത്തി നശിച്ചത്. പാണാവള്ളിയിൽ ഒരു മരണ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലക്ക് സമീപത്ത് കാർ നിർത്തിയിട്ടപ്പോഴാണ് തനിയെ തീപിടിച്ചത്. അനന്ദുവാണ് വാഹനം ഓടിച്ചിരുന്നത്. അച്ഛൻ അശോകനും […]
Read more

അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം

ആലപ്പുഴ: അര്‍ത്തുങ്കല്‍ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്‍ഡിംഗ് സെന്ററിന് സമീപമാണ് മൃതദേഹമടിഞ്ഞത്. നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വിദേശ പൗരന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. വാന്‍ഹായ് കപ്പലില്‍ നിന്ന് കാണാതായ വിദേശ പൗരന്റെ മൃതദേഹമാണോ എന്ന സംശയമുണ്ട്. ‘വാന്‍ഹായി’യിലേതെന്ന് കരുതുന്ന വസ്തുക്കള്‍ ഇന്നലെ മുതല്‍ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങി. ആലപ്പുഴയില്‍ വാതകം നിറയ്ക്കുന്ന ടാങ്കറും […]
Read more

ബസ് കണ്ടക്ടർ പിടിയിലായത് എംഡിഎംഎയും കഞ്ചാവുമായി

ആലപ്പുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കായംകുളം കെ പി റോഡിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായത്. മാവേലിക്കര വള്ളികുന്നം സ്വദേശി സുജിത്ത് (28) ആണ് പിടിയിലായത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറും മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറും ചേർന്ന് കെ പി റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം പന്തളം റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറാണ് ഇയാൾ. മൂന്നു പൊതി മാരക ലഹരി […]
Read more

കുട്ടംപേരൂരിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷ൦

ആലപ്പുഴ: മാന്നാർ കുട്ടംപേരൂരിൽ വീണ്ടും കാട്ടുപന്നികളുടെ ശല്യം രൂക്ഷ൦. നിരവധി ഇടങ്ങളിലെ കൃഷികളാണ് പന്നികൾ ചേർന്ന് നശിപ്പിച്ചത്. കുട്ടംപേരൂർ ഗോകുൽ നിവാസിൽ ഓമനക്കുട്ടൻ, ചിറ്റമ്മേത്ത് സജി എന്നിവരുടെ സ്ഥലത്തെ കൃഷികളാണ് കൂടുതലായും നശിപ്പിച്ചിരിക്കുന്നത്. ഇവരുടെ കപ്പ, ചേന, വാഴ എന്നിവ ചുവടോടെ നശിപ്പിക്കുകയും പറമ്പ് മുഴുവൻ കുത്തി ഇളക്കി മറിച്ചിട്ട നിലയിലുമാണ്. അർധരാത്രി കഴിഞ്ഞും പുലർച്ചെയുമാണ് കാട്ടുപന്നി ശല്യം ഏറെ രൂക്ഷമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മാസങ്ങൾക്കു മുമ്പും ഈ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൃഷികൾക്ക് ഏറെ നാശങ്ങൾ […]
Read more

ആലപ്പുഴയിൽ യുവാവിന്റെ മരണം കൊലപാതകം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

ആലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റേത് കൊലപാതകമെന്ന് പോലീസ്. യുവാവിന്റെ സുഹൃത്തുക്കളായ കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടിനാണ് ചികിത്സയിലിരിക്കെ മസ്തിഷ്ക അണുബാധയെ തുടർന്ന് സുരേഷ് കുമാർ (30 ) മരിച്ചത്. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി […]
Read more

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അരുക്കുറ്റി നദ്‌വത്ത് നഗർ കൊട്ടാരത്തിൽ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. രാഹുൽ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴം രാവിലെ 3ന് പാണാവള്ളി കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു അപകടം.
Read more

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ എംഡിഎംഎ യുമായി ദമ്പതികൾ അറസ്റ്റിൽ . സിയാ കെ (40) ഭാര്യ സഞ്ചുമോള്‍ (39) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഓപ്പറേഷന്‍ ഡീ ഹണ്ടിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റന്‍റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. 13 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. വില്‍പ്പനയ്ക്കായി ദമ്പതികള്‍ ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ […]
Read more

അമ്മയെ ആക്രമിച്ചു, അച്ഛനെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പ്രായമായ പിതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. തെക്കേക്കര ചൂരല്ലൂർ സ്വദേശി തടത്തിൽ തെക്കതിൽ ശ്രീധരനെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകന്‍ ശ്രീലാൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23ന് പുലർച്ചെ 5.40ഓടെ ആയിരുന്നു സംഭവം. നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന മോഷണക്കേസിൽ ശ്രീലാൽ ഉൾപ്പെടുകയും ഈ കേസിൽ ജാമ്യം എടുക്കുന്നതിന് കോടതിയിൽ നിന്ന് ശ്രീലാലിന് നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു. ജാമ്യം ലഭിക്കുന്നതിന് ജാമ്യക്കാരായി ചെല്ലണമെന്നും വക്കീൽ ഫീസിനുള്ള പൈസ […]
Read more

പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളത്തിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. വള്ളം മുങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവർ നീന്തിരക്ഷപ്പെടുകയും സ്റ്റീവ് മാത്രം വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് അഗ്നിരക്ഷാ സേനയെ വിളിച്ച് വരുത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ […]
Read more

ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

ആലപ്പുഴ: വയോധികൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. ആലപ്പുഴ തിരുമല പോഞ്ഞിക്കരയിലാണ് സംഭവം നടന്നത്. പോഞ്ഞിക്കര വട്ടപ്പറമ്പിൽ അനിരുദ്ധൻ (75) ആണ് മരിച്ചത്. നേരത്തെ താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറിയത് നോക്കാൻ പോയപ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേനയെത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more
Advertisement
WhiteswanTV Footer