Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: വേമ്പനാട്ടു കായലില്‍ വൈക്കം മുറിഞ്ഞപുഴയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സുമേഷിന്റെ (42) മൃതദേഹമാണ് അരൂര്‍ കോട്ടപ്പുറം കായലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. കായലില്‍ പലയിടത്തായി തിങ്കളാഴ്ച്ചയും ഇന്നലെയും നടത്തിയ തിരച്ചിലില്‍ പരാജയമായിരുന്നു. ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂര്‍ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്. തിങ്കളാഴ്ച മുറിഞ്ഞപുഴ കാട്ടിക്കുന്ന് ഭാഗത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തിരികെ വരുമ്പോഴാണ് വള്ളം മറിഞ്ഞത്. 23 […]
Read more

കനത്ത മഴ; ആലപ്പുഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ ജില്ലയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളക്കെട്ടിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content: Heavy rains; School […]
Read more

കൂറിയർ സർവീസ് വഴി ലഹരിമരുന്നുകടത്ത്; പ്രതികൾക്ക് 10 വർഷം തടവും ഒരുലക്ഷം പിഴയും

ആലപ്പുഴ: മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന കൂറിയര്‍ സര്‍വീസ് വഴി ലഹരിമരുന്നു കടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപയും പിഴയും. കൊല്ലം വടക്കേവിള തണ്ടാശ്ശേരി വയലില്‍ അമീര്‍ഷാന്‍ (26), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (32) എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-രണ്ട് ശിക്ഷിച്ചത്. 2023 സെപ്റ്റംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ സ്റ്റോറിലേക്കാണെന്നു പറഞ്ഞ് ഹൈദരാബാദിലെ മരുന്നുനിര്‍മാണ കമ്പനിക്ക് ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ നല്‍കി ലഭിക്കുന്ന മാരക ലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ […]
Read more

വീടിന്റെ വർക്ക് ഏരിയയിൽ വെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു

അരൂർ: വീട്ടിൽവെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു. അരൂർ പഞ്ചായത്തിൽ 16-ാം വാർഡിൽ കോതാട്ട് ഡിനൂബിൻ്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ ഒമ്പതോടെ വീടിന് പിന്നിലുള്ള വർക്ക് ഏരിയയിൽവെച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് എറണാകുളത്തെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു. ഭർത്താവ് വിദേശത്താണ്. മകൾ: അലിയ (5). സംസ്ക്കാരം ശനിയാഴ്‌ച രാവിലെ 10ന് ഇടക്കൊച്ചി സെമിത്തേരിയിൽ. Content: Woman dies after being bitten by a snake in her work area […]
Read more

അങ്കണവാടിയില്‍ സമൂഹ്യവിരുദ്ധരുടെ അതിക്രമം; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അങ്കണവാടിയിലാണ് കഴിഞ്ഞ ദിവസം സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും ചെയ്തു. കൂടാതെ, ചെടിച്ചട്ടിയിലെ മണ്ണുവാരി വരാന്തയിലും വിതറി. ഗ്രാമ പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. അടുത്ത കാലത്തായി പ്രദേശത്ത് സമൂഹവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Read more

ബെംഗളുരുവിൽ 100 കോടി രൂപയുടെ ചിട്ടി തട്ടിപ്പ്; മലയാളിയും ഭാര്യയും ഒളിവിൽ

ബെംഗളുരു: ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി സംഘം ഒളിവിൽ. മലയാളികളടക്കമുള്ളയാളുകളുടെ പണവുമായാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയും ഒളിവിൽ പോയിരിക്കുന്നത്. ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്. കഴിഞ്ഞ […]
Read more

ആലപ്പുഴയിൽ വാഹനാപകട൦; ഒരാൾ മരിച്ചു

ആലപ്പുഴ: വെള്ളക്കിണറിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പി.എച്ച് വാർഡിൽ താമസിക്കുന്ന വാഹിദ് (43) ആണ്‌ മരിച്ചത്‌. ഭാര്യ ഗുരുതര പരിക്കുകളോടെ ചികത്സയിൽ കഴിയുകയാണ്. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തി തിരികെ ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. ഇതുവഴി വന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിലുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.45 നായിരുന്നു അപകടം.
Read more

ഓമനപ്പുഴ കൊലപാതകം: അമ്മയ്ക്ക് പിന്നാലെ അമ്മാവനും കസ്റ്റഡിയില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജാസ്മിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവ് നശിപ്പിച്ചത് അമ്മാവൻ അലോഷ്യസ് ആണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. സംഭവത്തിൽ ജാസ്മിൻ്റെ അമ്മ ജെസി മോളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ഉയര്‍ത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ […]
Read more

മുത്തൂറ്റ് ജീവനക്കാരുടെ ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ജീവനൊടുക്കി

ആലപ്പുഴ: മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റിൽ നിന്നുളള ഭീഷണി മൂലം ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ശശി ഒന്നേകാൽ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഒരാഴ്ച മാത്രം അടവ് മുടങ്ങിയതോടെപ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതിൽ അസ്വസ്ഥനായ ശശി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. […]
Read more

ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രണം; 45 കാരന് കടിയേറ്റു

ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെ തെരുവ് നായ ആക്രമിച്ചു. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം നിലവിൽ രൂക്ഷമാകുകയാണ്. വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറില്‍ ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Read more
Advertisement
WhiteswanTV Footer