Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

സീറ്റ് തർക്കം; കുട്ടനാട്ടിൽ തമ്മിൽ തർക്കിച്ച് സിപിഐ യും സിപിഎമ്മും

കുട്ടനാട്: കുട്ടനാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പ് സീറ്റുവിഭജനത്തെ ചൊല്ലി തർക്കം മുറുകി സിപിഐയും സിപിഎം ഉം . പരസ്പരം പോരടിക്കുന്ന സമീപനമാണ് ഇടതുമുന്നണി കുട്ടനാട്ടിൽ. രാമങ്കരി ആണ് ശ്രദ്ധാകേന്ദ്രം. ഇവിടെ സിപിഎമ്മും സിപിഐയും തമ്മിൽ മത്സരിക്കുമെന്ന് ഉറപ്പായി. പഞ്ചായത്ത് ഭരണംപിടിക്കുക എന്ന ലക്ഷ്യത്തോടെ എട്ടു സീറ്റിലാണ് സിപിഐ മത്സരിക്കുക. ഒരുതരത്തിലും ഒന്നിച്ചുപോകാനാവില്ലെന്ന് ഇരുപാർട്ടികളും തറപ്പിച്ചു പറയുന്നു. സിപിഐ വിരോധം കാരണം സിപിഎം കോൺഗ്രസിന് കൈകൊടുത്ത സ്ഥലമാണ് രാമങ്കരി. വിഭാഗീയത മൂത്ത് സിപിഎമ്മിന്റെ ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിനെ താഴെയിറക്കാൻ […]
Read more

ആലപ്പുഴ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; വിദേശികൾക്ക് മയക്ക് മരുന്ന് വിൽക്കുന്ന സംഘം പിടിയിൽ

ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. നഗരത്തിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്കടക്കം കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെയാണ്ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാര മേഖലകളായ ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയിൻ്റ് എന്നീ ഭാഗങ്ങളിൽ  കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി  വിൽപ്പന നടത്തി വരികയായിരുന്ന കാദർ പറമ്പിൽ ഫിറോസ് (38), പുതുവൽ പുരയിടം സിദ്ദിഖ് (32),  പന്ത്രണ്ടാം വാർഡിൽ ആലുംമൂട് അനീഷ്, അഷ്കർ കോട്ടേജിൽ  മുഹമ്മദ് അഷ്കർ (38), പുത്തൻപുരയിൽ  […]
Read more

മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് ഇനി കാത്തിരിപ്പ് കേന്ദ്രം

ആലപ്പുഴ : മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. എം എൽ എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത് പി പി ചിത്ത്രഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റഡൻ്റ് മഹീന്ദ്രൻ അധ്യക്ഷനായി ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് അംഗം ബഷീർ മാക്കിനിക്കാട് ഡി വൈ എസ് […]
Read more

വികസന സന്ദേശ പ്രചാരണ ജാഥക്ക് ഇന്ന് തുടക്കം

ആലപ്പുഴ: നഗരസഭ വികസന സന്ദേശ പ്രചാരണ കാൽനട ജാഥ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് മഠത്തിൽ പറമ്പ് കലുങ്കിനുസമീപം എൽ ഡി എഫ് ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വ്യാഴം വൈകിട്ട് ആറിന് കൊമ്മാടിയിൽ സിപിഐ ദേശീയ കൗൺസിലംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യകക്ഷ കെ കെ ജയമ്മ  ജാഥ ക്യാപ്റ്റനും വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ വൈസ് ക്യാപ്റ്റനുമായ ജാഥ മൂന്ന് ദിവസം പര്യടനം നടത്തും […]
Read more

മദ്യം ദേഹത്തുവീണത് ചോദ്യം ചെയ്തു; ആലപ്പുഴയിൽ ഡ്രൈവർക്ക് മർദ്ദനം

ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ഡ്രൈവറുടെ പല്ല് ഇടിച്ചുതെറിപ്പിച്ചതായി പരാതി. വൈക്കം മറവന്‍തുരുത്ത് വെണ്ണാറപറമ്പില്‍ വി ടി സുധീറിനാണ് (61) മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. വിദേശ സഞ്ചാരികളുമായി എറണാകുളത്തുനിന്നും പുന്നമടയിലെത്തിയതായിരുന്നു സുധീര്‍. കള്ള് ദേഹത്തുവീണത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തില്‍ കായംകുളം സ്വദേശികള്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു.
Read more

ഇടപള്ളിയിൽ വാഹന അപകടം ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി : ഇടപള്ളിയിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം മെട്രോയുടെ തൂണിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് ദാരുണത്യം. ആലപ്പുഴ സ്വദേശികളായ കൈചൂണ്ടിമുക്ക് നസീറിന്റെ മകൻ മുനീർ ( 21 ), വലിയമരം ഷാജിയുടെ മകൻ ഹാരോൺ (21) എന്നിവരാണ് മരണപ്പെട്ടത്, ഇവരുടെ കൂടെ ഉണ്ടായിരുന്ന യാക്കൂബ്, ആദിൽ എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read more

ആലപ്പുഴ ഇനി വനിതകള്‍ നയിക്കും,വിജ്ഞാപനമിറങ്ങി

ആലപ്പുഴ : ജില്ലയിലെ 45 തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തു വിജ്ഞാപനമിറങ്ങി. 72 പഞ്ചായത്തുകളില്‍ 36 ഇടത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 6 ഇടത്തും 6 നഗരസഭകളില്‍ 3 ഇടത്തും അധ്യക്ഷസ്ഥാനം വനിതകള്‍ക്കാണ്. ഇതില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും 4 പഞ്ചായത്തുകളിലും പട്ടികജാതി സ്ത്രീക്കള്‍ക്കാണു സംവരണം. പൊതുവിഭാഗത്തിനായി നീക്കിവച്ച തദ്ദേശ സ്ഥാപനങ്ങളിലും വനിതകള്‍ക്കു പ്രസിഡന്റാകാന്‍ അവസരമുള്ളതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വനിതാ അധ്യക്ഷന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുമുണ്ടാകാം. ജില്ലയില്‍ കായംകുളം നഗരസഭയിലും 3 […]
Read more

തുമ്പോളി പള്ളിയിൽ പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പ്രശസ്ത ദേവാലയമായ തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ പരിശുദധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനായി ചേര്‍ന്ന യോഗത്തില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും എഡിഎം ആശാ സി എബ്രഹാമും പങ്കെടുത്തു. തിരുനാള്‍ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശ പ്രകാരം പരിസരമലിനീകരണം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷിതത്വം, ജനബാഹുല്യം എന്നിവ ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. പള്ളിയങ്കണത്തില്‍ കച്ചവടം […]
Read more

ആലപ്പുഴയില്‍ കയര്‍ഫെഡ് വില്‍പനശാലയില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: കലക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് വില്‍പനശാലയില്‍ തീപിടിത്തം. ലക്ഷങ്ങളുടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളില്‍ തീ പടര്‍ന്നത്. ആലപ്പുഴ, തകഴി, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നായി 5 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയര്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്‌നി രക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിലെ എയര്‍ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് […]
Read more

സിപിഎം പരിപാടിയിലേക്ക് ക്ഷണം; ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ ശ്രമത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ ക്ഷണിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്കാണ് ക്ഷണം. കുട്ടനാട്ടിൽ ഞായറാഴ്ചയാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ എംഎ […]
Read more
Advertisement
WhiteswanTV Footer