Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

കളക്ഷൻ 16 ലക്ഷം രൂപ; റെക്കോഡ് നേട്ടവുമായി ആലപ്പുഴ KSRTC ഡിപ്പോ

ആലപ്പുഴ: റെക്കോഡ് നേട്ടത്തിൽ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോ. കഴിഞ്ഞ തിങ്കളാഴ്ച 16.06 ലക്ഷം രൂപയുടെ കളക്‌ഷൻ നേടിയാണ് ജില്ല ഒന്നാമതെത്തിയത്. ലഭിച്ച ടാർജറ്റിനും മുകളിൽ കളക്‌ഷൻ നേടാൻ ആലപ്പുഴയ്ക്ക് കഴിഞ്ഞു. അപൂർവമായി മാത്രമാണ് 16 ലക്ഷത്തിനുമേൽ ഒരുദിവസം കളക്‌ഷൻ ലഭിക്കുന്നത്. പഴയ ബസുകൾമാത്രം ഉപയോഗിച്ചാണ് ആലപ്പുഴ ഡിപ്പോ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി കുറച്ചുദിവസങ്ങൾക്കു മുന്നേ പുതിയ ബസുകൾ നിരത്തിലിറക്കിയിരുന്നു. ആലപ്പുഴയ്ക്ക് പുതിയതൊന്നും ലഭിച്ചിരുന്നില്ല. മികച്ച വരുമാനനേട്ടം കൈവരിച്ച സാഹചര്യത്തിൽ ആലപ്പുഴയ്ക്ക് കൂടുതൽ പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യം […]
Read more

ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം; ജനകീയ കൂട്ടായ്മ

ആലപ്പുഴ: ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ. പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകള്‍ മുതല്‍ ആക്ഷന്‍ കൗണ്‍സില്‍ വരെ രൂപീകരിച്ചാണ് നീക്കങ്ങള്‍. എയിംസില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കെയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ആലപ്പുഴ ജില്ലയില്‍ എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിന് പിന്നാലെയാണ് എയിംസ് സ്ഥാപിക്കുന്ന വിഷയം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്. എയിംസ് സ്ഥാപിക്കാന്‍ സ്ഥലമെടുപ്പിന്റെ പ്രശ്‌നങ്ങളൊന്നും ബാധിക്കാത്ത പ്രദേശം ആലപ്പുഴയിലുണ്ടെന്നാണ് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്.
Read more

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടയിൽ ആവേശപ്പോര്

ആലപ്പുഴ: 71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ 11 മുതൽ നടക്കും. അതേസമയം, വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ […]
Read more

വള്ളംകളി ആവേശത്തിൽ പുന്നമടക്കായൽ; നാളെ 2 മണിക്ക് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ആലപ്പുഴ: നാളെ ആലപ്പുഴ പുന്നമടക്കായലില്‍ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കും. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. സിംബാബ്‌വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ തുടങ്ങിയവര്‍ ഇത്തവണ പ്രഥാന […]
Read more

നെഹ്റു ട്രോഫി വള്ളംകളി; ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് […]
Read more

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: കേസില്‍ കൂടുതല്‍ പ്രതികള്‍

ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്. സംഭവത്തില്‍ മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വയോധികയുടെ കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം പ്രതിയായ അബുബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അബൂബക്കര്‍ മാത്രമല്ല, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയുമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അബൂബക്കര്‍ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം ദമ്പതികള്‍ മോഷ്ടിക്കാന്‍ എത്തി. വൈദ്യുതി വിച്ഛേദിച്ചതും വീടിനകത്ത് മുളക് […]
Read more

ജിമ്മിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന: ആലപ്പുഴയില്‍ ജിം ട്രെയിനറായ യുവാവ് പിടിയില്‍

ആലപ്പുഴ: ജിമ്മിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന. ജിം ട്രെയിനര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ കൊമ്മാടിയില്‍ ജിം ട്രെയിനറായ യുവാവും കായംകുളത്ത് പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും കൈവശമുണ്ടായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കൊമ്മാടിയില്‍ നടത്തിയ പരിശോധനയിലാണ് ജിം ട്രെയിനര്‍ പിടിയിലായത്. കൊമ്മാടി വാടക്കുഴി വീട്ടില്‍ വി വി വിഷ്ണു(31) ആണ് പിടിയിലായത്. 2.534 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. ജിംനേഷ്യത്തിന്റെ മറവില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് […]
Read more

ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
Read more

ചെന്നിത്തലയില്‍ ഫാമില്‍ കയറി 500-ല്‍ അധികം താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു

മാന്നാര്‍: ആലപ്പുഴ ചെന്നിത്തലയില്‍ തെരുവ് നായ്ക്കള്‍ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങില്‍ ഷോബിന്‍ ഫിലിപ്പി ന്റെ ഫാമിലെ അഞ്ഞൂറിലധികം താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. എട്ട് മാസം പ്രായമുള്ളതും, മുട്ട ഇട്ടു തുടങ്ങിയതുമായ താറാവുകളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. മുട്ടകള്‍ ശേഖരിക്കാന്‍ ഇന്നലെ പുലര്‍ച്ചയോടെ ഷെഡില്‍ എത്തിയപ്പോഴാണ് താറാവുകള്‍ കുട്ടത്തോടെ ചത്തു കിടക്കുന്നത് കാണുന്നത്. പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിരുന്ന വലിയ ഷെഡില്‍ ഉണ്ടായിരുന്ന എണ്ണൂറോളം താറാവുകളില്‍ അവശേഷിച്ചത് അര്‍ദ്ധ പ്രാണരായ ഏതാനും താറാവുകള്‍ […]
Read more

വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി ഏഴ് വർഷത്തിന് ശേഷം ശേഷം പിടിയിൽ

ആലപ്പുഴ: വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞ മനോജ് കുമാറാണ് അറസ്റ്റിലായത്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത കേസിലാണ് പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ മുണ്ടക്കാട് വീട്ടിൽ മനോജ് കുമാറിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. 2018-ൽ മുഹമ്മ സ്വദേശിയിൽ നിന്ന് ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകിയാണ് ഇയാൾ പണം തട്ടിയത്. സംഭവത്തിന് പിന്നാലെ മുഹമ്മ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് […]
Read more
Advertisement
WhiteswanTV Footer