ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.അവയവ ഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തു എത്തി പരിശോധന ആരംഭിച്ചു.
കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാല്‍ ആണെന്നാണ് സംശയിക്കുന്നത്.




