Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അരൂർ ദേശീയ പാത അപകടം; കളക്‌ടർ സ്ഥലം സന്ദർശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : അരൂർ ദേശീയ പാത അപകടം നടന്ന സ്ഥലം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇന്ന് പുലർച്ചെ ആരൂർ–തുറവൂർ ഉയർന്ന പാത നിർമാണ പ്രദേശത്ത് നടന്നത് എന്നും ഗർഡർ തകർന്നു വീണുണ്ടായ ഈ അപകടത്തിന്റെ വിവരം ലഭിച്ച ഉടൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നു എന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട രാജേഷിൻറെ കുടുംബത്തിൻറെ ദുഖഃത്തിൽ പങ്കുചേരുന്നു എന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ അപകടത്തിൻറെ കാരണം വിശദമായി പരിശോധിക്കാനും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും ആവശ്യമായ എല്ലാ തുടർനടപടികളും സ്വീകരിക്കാനും ജില്ല ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് എന്നും ദേശീയപാത നിർമാണത്തിൻറെ കരാർ കമ്പനിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ഇതു സംബന്ധിച്ച് ശക്തമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും . അതിനായി ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതായിരിക്കും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു .

ഇന്നലെ രാത്രി രണ്ടരയോടെ ആണ് അരൂർ തുറവൂർ മേൽപ്പാലം ഇടിഞ്ഞു വീഴുകയും പള്ളിപ്പാട് സ്വദേശിയായ രാജേഷ് മരണപ്പെടുകയും ചെയ്തത്.  അപകടം നടന്ന ഉടൻ ക്രയിൻ ഒപ്പറേറ്റെഴ്സ് ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് രക്ഷപ്രവർത്തനം ദുർഘടമാവുകയും കോൺക്രീറ്റ് സ്ലാബുകൾ നീക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു തുടർന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രാജേഷിനെ പുറത്ത് എടുക്കാൻ സാധിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രാജേഷ് മരണപ്പെട്ടിരുന്നു.

Recent News

Advertisement
WhiteswanTV Footer