Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: America

അമേരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്സൺ അന്തരിച്ചു

വാഷ്ങ്ടണ്‍: നൊബേൽ ജേതാവും ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ചവരില്‍ പ്രധാനിയുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. 1953-ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍ഹെലിക്‌സ്) കണ്ടുപിടിച്ചത്. ഇതിനാണ് 1962-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടനയുടെ കണ്ടെത്തലിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതല്‍ ജീന്‍ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്ര […]
Read more

അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം; 1200 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

വാഷിങ്ടൺ: അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. 1,200ൽ അധികം വിമാന സർവീസുകൾ നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ താറുമാറായത്‌. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക്‌ പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിമാനക്കമ്പനികൾ നിരവധി ഷെഡ്യൂളുകൾ […]
Read more

ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയ ട്രക്ക് ഹമാസ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക

ഗാസ: തെക്കൻ ഗാസയിൽ ഭക്ഷണമടക്കമുള്ള അവശ്യ സഹായവുമായി എത്തിയ ട്രക്ക് ഹമാസ് പ്രവർത്തകർ കൊള്ളയടിച്ചതായി യുഎസ് സെൻട്രൽ കമാൻഡിന്റെ ആരോപണം. ട്രക്കിന് നേരെ ഹമാസ് ആക്രമിക്കുന്ന ഡ്രോൺ വീഡിയോയും സെന്റ്കോം പുറത്തുവിട്ടു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന സംഘത്തിന്റെ ട്രക്കാണ് ഹമാസ് പ്രവർത്തകർ കൊള്ളയടിക്കുന്നതെന്ന് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) നിരീക്ഷിച്ചതായി സെൻട്രോം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്ക് മുകളിലൂടെ […]
Read more

ചാർളി കിർക്കിന്റെ മരണത്തിൽ ആഘോഷം; 6 പേരുടെ വിസ റദ്ദാക്കി യുഎസ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവർത്തകനുമായ ചാർളി കിർക്കിന്റെ വധത്തെ ആഘോഷിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആറ് പേരുടെ വിസ റദ്ദാക്കി യുഎസ്. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ ഇവിടെ താമസിപ്പിക്കാൻ അമേരിക്കയ്ക്ക് ബാധ്യതയില്ലെന്ന് യുഎസ് ആഭ്യന്തര വകുപ്പ് ‘എക്‌സ്’ പോസ്റ്റിൽ പറഞ്ഞു. കിർക്കിന്റെ വധത്തെ സ്വാഗതം ചെയ്ത വിദേശികളായ ആറു വിസ ഉടമകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ നേരത്തേ ആഭ്യന്തര വകുപ്പ് പങ്കുവെക്കുകയും വിസ റദ്ദാക്കുമെന്ന് […]
Read more

അമേരിക്കയുടെ അധിക തീരുവ; തമിഴ്നാട്ടിലെ വ്യവസായത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ ആഴത്തിൽ ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നും സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ വേണമെന്നും സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തുണി വ്യവസായത്തിൽ ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര ആഘാതം […]
Read more

രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്ത്യൻ വിപണിയെ ശരിക്കും കുലുക്കി ട്രംപിന്‍റെ പുതിയ ഭീഷണി

മുംബൈ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി. ഈ മാസം 27 ന് തന്നെ തീരുവ പ്രഖ്യാപനം നടപ്പാക്കുമെന്ന ട്രംപിന്‍റെ ഉറച്ച നിലപാടിന് പിന്നാലെ നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി. വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ നിഫ്റ്റിക്കും സെൻസെക്സിനും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബി എസ് ഇ സെൻസെക്സ് 470 പോയിന്റ് താഴ്ന്നു. എൻ എസ് ഇ നിഫ്റ്റി 150 പോയിന്റ് നഷ്ടമാണ് […]
Read more

ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി

ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീര്‍. യുഎസ് സന്ദര്‍ശന വേളയിലാണ് അസിം മുനീറിന്റെ വിവാദ പരാമർശം. പാകിസ്ഥാൻ ആണവായുധമുള്ള രാജ്യമാണെന്നും ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നുമാണ് ഭീഷണി. അമേരിക്കയിലെ ഫ്ലോറിഡയില്‍‌ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം. ഈ വര്‍ഷം പാക് സൈനിക മേധാവിയുടെ രണ്ടാമത്തെ യുഎസ് സന്ദര്‍ശനമാണിത്. ജൂണില്‍, മുനീര്‍ യുഎസ് സന്ദര്‍ശിച്ചിരുന്നു. അന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നില്‍ അദ്ദേഹം പങ്കെടുത്തു. […]
Read more

ട്രംപിനെതിരെ ഇന്ത്യ:പകരം തീരുവ പരിഗണനയില്‍; അലുമിനിയത്തിനും സ്റ്റീലിനും തുണികള്‍ക്കും ചുമത്താന്‍ ആലോചന

ന്യൂഡല്‍ഹി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചര്‍ച്ചകളില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയര്‍ന്നു വരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ് വന്നത് ബുധനാഴ്ചയാണ്. നാലു ദിവസത്തിനിപ്പുറവും ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കന്‍ […]
Read more

മയപ്പെട്ട് അമേരിക്ക; ഇന്ത്യ തന്ത്രപരമായ പങ്കാളിയായി തുടരും

വ്യാപാര തർക്കത്തിൽ സ്വരം മയപ്പെടുത്തി അമേരിക്ക. ഇന്ത്യ , അമേരിക്കയുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ്. ട്രംപ് പങ്കുവച്ചത്, ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയെന്നും ടോമി പിഗോട്ട് വ്യക്തമാക്കി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പിഴ തീരുവയായി 25 ശതമാനവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും […]
Read more

പാക് സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കൻ സന്ദർശനം നടത്തുന്നത്. സന്ദർശനം ഈ മാസം ഉണ്ടായേക്കും. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും. പാകിസ്താനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചയാളാണ് മൈക്കിള്‍ കുറില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix