Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Anjali Nair

എംഎൽഎ ആക്കാനാവശ്യപ്പെട്ട് ആർക്കും പൈസ കൊടുത്തിട്ടില്ല: അഞ്ജലി നായർ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷം തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുള്ളത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് അഞ്ജലി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് ഒരു കാര്യംപോലും അറിയാതെയാണ് പലരും കമന്റുകളിടുന്നതെന്ന് അഞ്ജലി നായർ വീഡിയോയിൽ പറഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി […]
Read more

മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം: അഞ്ജലി നായർ

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടിയതിൽ സന്തോഷമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്ന നടി അഞ്ജലി നായർ. എൻഡിഎ സ്ഥാനാർഥിയായാണ് അഞ്ജലി മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ദീപക് ജോയ് പതിനെട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഞ്ജലി നായർ 29,471 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഫേസ്ബുക്ക് കുറിപ്പിൽ അഞ്ജലി നായർ പറഞ്ഞു: “കേരളത്തിൽ ഉണ്ടായ ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശബ്ദം ഉയർത്തിയ മൂന്ന് താമരകൾ അഭിമാനകരമാണ്. തൃപ്പൂണിത്തുറയിൽ ഇത്രയും വോട്ടുകൾ നേടാനായത് ഏറെ സന്തോഷം നൽകുന്നു. […]
Read more

കണി വയ്ക്കാന്‍ ചക്ക വാങ്ങാന്‍ പോയപ്പോള്‍ എല്ലാവരും വലിയ ആവേശത്തിലായി; അഞ്ജലി നായര്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ വലിയ വിജയപ്രതീക്ഷയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍. വിഷുദിനത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച അഞ്ജലി, ഈ വിഷു വളരെ സ്‌പെഷ്യലാണെന്ന് പറഞ്ഞു. ഇത്തവണ കണി വെയ്ക്കാന്‍ ചക്ക വാങ്ങാന്‍ പോയപ്പോള്‍ കച്ചവടക്കാര്‍ക്ക് എടുത്തു തരാന്‍ ആവേശമായിരുന്നു. പടക്കക്കടയില്‍ പോയപ്പഴാകട്ടെ നാലാം തിയ്യതി എത്ര പടക്കം വാങ്ങണമെന്ന് ആളുകള്‍ ചോദിച്ചെന്നും ബാക്കിയെല്ലാം ഭഗവാന്റെ കയ്യിലാണെന്നും അഞ്ജലി പറഞ്ഞു. താമര മുറിച്ചാല്‍ ചക്ക, ചക്ക മുറിച്ചാല്‍ താമര എന്ന് പറഞ്ഞ സാഹചര്യത്തെ കുറിച്ചും പിന്നാലെ വന്ന ട്രോളിനെ കുറിച്ചും […]
Read more
Advertisement
WhiteswanTV Footer