കൊച്ചി: തൃപ്പൂണിത്തുറയില്‍ വലിയ വിജയപ്രതീക്ഷയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍. വിഷുദിനത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച അഞ്ജലി, ഈ വിഷു വളരെ സ്‌പെഷ്യലാണെന്ന് പറഞ്ഞു. ഇത്തവണ കണി വെയ്ക്കാന്‍ ചക്ക വാങ്ങാന്‍ പോയപ്പോള്‍ കച്ചവടക്കാര്‍ക്ക് എടുത്തു തരാന്‍ ആവേശമായിരുന്നു. പടക്കക്കടയില്‍ പോയപ്പഴാകട്ടെ നാലാം തിയ്യതി എത്ര പടക്കം വാങ്ങണമെന്ന് ആളുകള്‍ ചോദിച്ചെന്നും ബാക്കിയെല്ലാം ഭഗവാന്റെ കയ്യിലാണെന്നും അഞ്ജലി പറഞ്ഞു.
താമര മുറിച്ചാല്‍ ചക്ക, ചക്ക മുറിച്ചാല്‍ താമര എന്ന് പറഞ്ഞ സാഹചര്യത്തെ കുറിച്ചും പിന്നാലെ വന്ന ട്രോളിനെ കുറിച്ചും അഞ്ജലി സംസാരിച്ചു- ‘അത് ഞാന്‍ പറഞ്ഞതല്ല, ഒരു അമ്മൂമ്മ എന്നോട് പറഞ്ഞതാണ്. താമര കണ്ടില്ലെങ്കില്‍ വോട്ട് കുത്തില്ലെന്ന് ആരെങ്കിലും പരിഭവം പറഞ്ഞാല്‍ താമര തന്നെയാണ് ചക്ക, ചക്ക തന്നെയാണ് താമരയെന്ന് പറയൂ എന്ന് ഒരു അമ്മൂമ്മ എന്നോട് പറഞ്ഞതാണ്, ഞാനത് പറഞ്ഞെന്ന് മാത്രമാണെന്നും അവര്‍ പറയുന്നു.




