സാമ്പ്രാണി പെണ്‍തിരി; ‘വ്യസനസമേതം ബന്ധുമിത്രാദികളി’ലെ ഗാനമെത്തി
അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ജൂണ്‍ 13 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സാമ്പ്രാണി പെണ്‍തിരി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. അങ്കിത് മേനോന്‍റേതാണ് സംഗീതം. അധീഫ് മുഹമ്മദും അങ്കിത് മേനോനും […]
Read more