ചോദ്യ പേപ്പർ ക്രമക്കേട്; ‘ജെൻസികൾ തെരുവിലിറങ്ങണം’; അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ടവർക്കെതിരെ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച് യുവാക്കൾ സർക്കാരിനോട് വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലും നേപ്പാളിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സർക്കാരിനെ താഴെയിറക്കിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ പ്രതികരണം. 2014ൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് 93 ചോദ്യപ്പേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കെജ്രിവാൾ ആരോപിച്ചു. ഇത് ആറുകോടിയോളം യുവാക്കളെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ, […]
Read more

