മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി കലാവർഷം ഉദ്ഘാടനവും കൗൺസിലർമാർക്ക് സ്വീകരണവും 31ന്
കോട്ടയം: മൂന്ന് പതിറ്റാണ്ടായി പാലായുടെ സാംസ്‌കാരിക ഭൂപടത്തിൽ സജീവ സാന്നിധ്യമായ മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ (മീനച്ചിൽ ഫാസ്) പുതിയ കലാവർഷത്തിന്റെ ഉദ്ഘാടനം ജനുവരി 31 ശനിയാഴ്ച നടക്കും. വൈകുന്നേരം 6.15-ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പാലാ നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 26 കൗൺസിലർമാർക്കും സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകും. മഹാകവി പാലാ നാരായണൻ നായർ, ക്രൈസ്‌തവ കാളിദാസൻ കട്ടക്കയം ചെറിയാൻ മാപ്പിള […]
Read more