Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മർകസ് ആർട്സ് ഫെസ്റ്റ് ഖാഫിൻ നാളെ തുടക്കമാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജാമിഅമർകസ് വിദ്യാർഥി യൂനിയൻ ഇഹ്‌യാ ഉസ്സുന്ന സംഘടിപ്പിക്കുന്ന മർകസ് ആർട്‌സ് ഫെസ്റ്റ് ഖാഫ് ദി ഒക്ടോ എഡിഷൻ ഈ മാസം 13, 14 തീയതികളിൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റെക്റ്റിഫയിംഗ് ദി വെർച്യൂസ്, മൂല്യ ശോഷണങ്ങൾക്ക് തിരുത്ത് എന്ന പ്രമേയത്തിലാണ് ഈ വർഷം ഫെസ്റ്റ് നടക്കുന്നത്. ഇരുന്നൂറോളം മത്സരയിനങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1,500 വിദ്യാർഥികൾ പരിപാടിയിൽ മാറ്റുരക്കും.

ഫെസ്റ്റിവലിന്റെ ഭാഗമായി എട്ടിന പദ്ധതികൾ നടപ്പാക്കും. 13ന് രാവിലെ പത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബ ക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ കെ കെ എൻ കുറു പ്പ് മുഖ്യാതിഥിയാകും. മർകസ് ചാൻസലർ സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ ഇഹ്‌യാഉസ്സുന്ന പ്രസിഡന്റ് സയ്യിദ് മുഹ്‌സിൻ തൃശൂർ, ജനറൽസെക്രട്ടറി  മിസ്‌ഹബ് പിലാക്കൽ, ഖാഫ് ഫെസ്റ്റിവൽ ചെയർമാൻ ജദീർ അദനി, കൺവീനർ ഇല്യാസ് ബെളിഞ്ച പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer