നല്ല വാർത്ത പ്രതീക്ഷിക്കുന്നു, ആശ ഭോസ്‌ലെയുടെ ആരോഗ്യവിവരം പങ്കുവെച്ച് കൊച്ചുമകൾ
മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്‌ലേയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 വയസ്സുള്ള ഗായികയ്ക്ക് കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഗായികയുടെ ആരോഗ്യവിവരം കൊച്ചുമകളായ ഗായിക സനായി ഭോസ്‌ലേ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം ശുഭകരമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു. “എന്റെ മുത്തശ്ശി ആശാ ഭോസ്‌ലേ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ചികിത്സ നടന്നുകൊണ്ടിരിക്കുന്നു. എല്ലാം […]
Read more

