Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: attack

കാട്ടുപന്നി ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ പരിക്കേറ്റത്. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ബാലകൃഷ്ണനെയും പാല്‍ വാങ്ങാനായി പോവുമ്പോഴാണ് കാട്ടുപന്നി അക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാര്‍ഡ് അംഗം സി അജിത പറഞ്ഞു.
Read more

കാട്ടുപന്നി ശല്യം രൂക്ഷം; വാഹനമടക്കം കുത്തിമറിച്ചു, യുവാവിന് പരുക്ക്

തിരുവനന്തപുരം: വന്യ മൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സാമൂഹികപ്രവർത്തകനും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസിനാണ് തിങ്കളാഴ്ച്ച പരിക്കേറ്റത്. രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വാഹനത്തെയടക്കം കുത്തിമറിച്ചതോടെ മുഖത്തും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. നിലവിൽ തുടർ ചികിത്സയിലാണ്. ജവഹർകോളനി, ചിപ്പൻചിറ, കുട്ടത്തിക്കരിക്കകം തുടങ്ങിയ പ്രദേശങ്ങളിൽ […]
Read more

ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; റെസ്റ്റാറന്‍റ് ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു

ചെന്നൈ: ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് റെസ്റ്റാറന്‍റ് ജീവനക്കാരെ മർദ്ദിച്ചു. തമിഴ്നാട് കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദ്ദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി […]
Read more

ഹോം നഴ്സിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ അല്‍ഷിമേഴ്‌സ് രോഗി മരിച്ചു

പത്തനംതിട്ട: ഹോം നഴ്സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്‌സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് ശശിധരന്‍ പിള്ള ഹോം നഴ്സിന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. […]
Read more

ചെറുകോലില്‍ തെരുവുനായ ആക്രമണം; മുന്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവിനടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റു

ചെന്നിത്തല: ചെറുകോലില്‍ തെരുവ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ടു സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റു. മുന്‍ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്റെ സഹോദരന്‍ ചെമ്പകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന മഞ്ചു, പോള്‍ മത്തായിയുടെ ബന്ധു വടക്കേതലയ്ക്കല്‍ റീത്ത എന്നിവര്‍ക്കും നായയെ പിടിക്കാന്‍ വന്ന മൂന്നുപേര്‍ക്കുമാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പോള്‍ മത്തായിയുടെ വീടിന്റെ പറമ്പില്‍ താഴെ വീണ മാങ്ങ എടുക്കാന്‍ മഞ്ചു ഇറങ്ങിയപ്പാള്‍ നാല് തെരുവ് നായ്ക്കള്‍ പറമ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒരു നായ ഓടിയെത്തി മഞ്ചുവിനെ […]
Read more

ഊണിന് കറിയുടെ അളവുകുറഞ്ഞു; തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ

ഇടുക്കി: കട്ടപ്പനയില്‍ കറിയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. പുളിയന്‍മല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയില്‍ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഹോട്ടലിൽ ഊണിനു കറിയുടെ അളവ് കുറഞ്ഞ് പോയത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് തർക്കം ഉണ്ടായത്. പാത്രത്തിൽ കറികളുടെ അളവ് കുറവായതിനാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു.ഈ കാര്യത്തോട് ജീവനക്കാർ അനിഷ്ടം കാണിച്ചതോടെ ഇരു കൂട്ടരും തമ്മിൽ തർക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടർ അടച്ചിട്ട ശേഷം […]
Read more

വീണ്ടും തെരുവ് നായ ആക്രമണം : കോഴിക്കോട് രണ്ടിടങ്ങളിലുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട്: വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് രണ്ടിടങ്ങളിലായുണ്ടായ തെരുവനായ ആക്രമണത്തില്‍ രണ്ടും അഞ്ചും വയസുള്ള കുട്ടികള്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ രണ്ടു വയസുകാരന് ഗുരുതര പരിക്കേറ്റു. ചാത്തന്‍കോട്ട് സ്വദേശി നജീബിന്റെ മകന്‍ സഹ്‌റാനാണ് തെരുവുനായയയുടെ കടിയേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിചിറയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന്റെ കൈക്കും ശരീരത്തിലും പരിക്കേറ്റു. കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനാണ് പരിക്കേറ്റത്. മുറ്റത്ത് കളിക്കുമ്പോള്‍ ആണ് തെരുവുനായ ആക്രമിക്കുകയായിരുന്നു.
Read more

കാളികാവ് കടുവാ ദൗത്യം; കുങ്കിയാന ഇടഞ്ഞു

മലപ്പുറം|: കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന ഇടഞ്ഞു. പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിന് എത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ വണ്ടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവാ ദൗത്യത്തിനായി കോന്നി സുരേന്ദ്രനെയും, കുഞ്ചുവിനെയുമാണ് വനം വകുപ്പ് എത്തിച്ചിരുന്നത്. കടുവയ്ക്കായുള്ള തിരച്ചിലിനായി ആനകളെ കൊണ്ടുപോയിരുന്നില്ല.കടുവയെ കണ്ടെത്തുന്ന സാഹചര്യത്തില്‍ മാത്രമേ കുങ്കിയാനകളെ വനത്തിലേക്ക് എത്തിക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ നിലവില്‍ ഒരു സുരക്ഷിതമായ സ്ഥലത്ത് കോന്നി സുരേന്ദ്രന്റെയും, കുഞ്ചുവിനെയും പാര്‍പ്പിച്ചിരിക്കുകയാണ്. […]
Read more

ഇസ്രയേലില്‍ ഹൂതി വിമതരുടെ മിസൈലാക്രമണം

ടെല്‍ അവീവ്: ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണില്‍ മിസൈലാക്രമണം. യെമനിലെ ഹൂതി വിമതരാണ് അക്രമണത്തിന് പിന്നില്‍. ഞായറാഴ്ച (04.05.25) രാവിലെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. മിസൈല്‍ പതിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ക്കും ഓടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേര്‍ക്കും പരുക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്തിയില്‍ തിരിച്ചടിക്കും’ എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് പ്രതികരിച്ചു. മിസൈല്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ സൈന്യം […]
Read more

പാകിസ്ഥാനിൽ കെഎഫ്‌സി ഔട്ട്‌ലെറ്റുകൾക്ക് നേരെ ആക്രമണം; 178 പേർ അറസ്റ്റിൽ

ലാഹോർ: യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റുകൾക്ക് നേരെ ആക്രമണം. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് കെഎഫ്സി ഔട്ട്‍ലെറ്റുകൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 178 പേർ പാകിസ്ഥാനിൽ അറസ്റ്റിലായി. ഗാസയിലെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇസ്രയേൽ, യുഎസ് ഉത്പന്നങ്ങളെ പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. 27 കെ‌എഫ്‌സി ഔട്ട്‌ലെറ്റുകളിൽ സുരക്ഷ വർദ്ധിപ്പിച്ചെന്നും അഞ്ചിടത്ത് ആക്രമണങ്ങൾ തടഞ്ഞെന്നും പൊലീസ് പറഞ്ഞു. ഈ ആക്രമണത്തിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് ലാഹോറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഫൈസൽ കമ്രാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix