Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; റെസ്റ്റാറന്‍റ് ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് റെസ്റ്റാറന്‍റ് ജീവനക്കാരെ മർദ്ദിച്ചു. തമിഴ്നാട് കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദ്ദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉൾപ്പെടെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix