Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് അതൃപ്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള യുഡിഎഫ് നീക്കത്തിൽ പിവി അൻവറിന് അതൃപ്തി. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കട്ടെ എന്നിട്ട് സ്ഥനാർഥിയോട് ഒപ്പം ഉണ്ടാകുമോ എന്ന് ആലോചിക്കാമെന്നാണ് പി വി അൻവർ പറയുന്നത്. ഏതെങ്കിലും ചെകുത്താനെ സ്ഥാനാർത്ഥിയാക്കാൻ ആകില്ല. അതിനു വേണ്ടിയല്ല എംഎൽഎ സ്ഥാനം രാജി വെച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു.

ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. മുന്നണി പ്രവേശനം വൈകുന്നതിൽ അണികൾക്ക് അതൃപ്തി ഉണ്ട്. അതൃപ്തി യുഡിഎഫ് നേതൃത്വത്തെ പ്രത്യേകം അറിയിക്കേണ്ടതില്ലല്ലോയെന്നും പിവി അൻവർ പറഞ്ഞു.

Content: Nilambur by-election; PV Anwar unhappy with Aryadan Shaukat being fielded as a candidate

Recent News

Advertisement
WhiteswanTV Footer