Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെറുകോലില്‍ തെരുവുനായ ആക്രമണം; മുന്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവിനടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നിത്തല: ചെറുകോലില്‍ തെരുവ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ടു സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റു. മുന്‍ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്റെ സഹോദരന്‍ ചെമ്പകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന മഞ്ചു, പോള്‍ മത്തായിയുടെ ബന്ധു വടക്കേതലയ്ക്കല്‍ റീത്ത എന്നിവര്‍ക്കും നായയെ പിടിക്കാന്‍ വന്ന മൂന്നുപേര്‍ക്കുമാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പോള്‍ മത്തായിയുടെ വീടിന്റെ പറമ്പില്‍ താഴെ വീണ മാങ്ങ എടുക്കാന്‍ മഞ്ചു ഇറങ്ങിയപ്പാള്‍ നാല് തെരുവ് നായ്ക്കള്‍ പറമ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒരു നായ ഓടിയെത്തി മഞ്ചുവിനെ കടിക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയുമുണ്ടായി. മാവേലിക്കര അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും പട്ടിയെ പിടിക്കാനുള്ള ഉപകരണങ്ങളില്ല എന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.

ഈ സമയം യുവതിയെ കൊണ്ടുപോകുന്നതിനായി ആംബുലന്‍സുമെത്തി. എന്നാല്‍, തെരുവ് നായ്ക്കള്‍ മുറ്റത്തു തന്നെ നില്‍ക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തതു കാരണം ആംബുലന്‍സില്‍ കയറ്റാനും കഴിഞ്ഞില്ല. ഇതിനിടയില്‍ വിവരമറിഞ്ഞ് ഓടിയെത്തിയ റീത്തയ്ക്കും കടിയേറ്റു. പൊലീസും പട്ടിപിടിത്തക്കാരും ചേര്‍ന്ന് പണിപ്പെട്ടാണ് നായയെ പിടികൂടിയത്.

മാവേലിക്കര വെറ്ററിനറി സര്‍ജന്‍ എത്തി മയങ്ങാനുള്ള ഇന്‍ജക്ഷന്‍ എടുത്തശേഷം നായയെ മൂന്നു ദിവസത്തെ നിരീക്ഷണത്തിനായി മാവേലിക്കര മൃഗാശുപത്രിയിലേക്ക് മാറ്റി. കടിയേറ്റ സ്ത്രീകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer