Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: auto mobile

സ്‌മാർട്ട്‌ഫോണുകളിൽ അടിയന്തര അപ്‌ഡേറ്റ് സന്ദേശങ്ങൾ വഴി സൈബർ തട്ടിപ്പ്; ജാഗ്രതാനിർദേശവുമായി കേരള പോലീസ്

വിവോ, ഐക്യു സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ‘അടിയന്തര സിസ്റ്റം അപ്‌ഡേറ്റ്’ എന്ന പേരിൽ ഫോൺ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ സന്ദേശങ്ങൾ വഴിയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ വലയിലാക്കുന്നത്. ഒറിജിൻ ഒഎസ് അപ്‌ഡേറ്റ് എന്ന വ്യാജേന വരുന്ന ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണുകളിലേക്ക് അപകടകരമായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടുകളിൽ നിന്ന് […]
Read more

ബസും ട്രക്കും ഉള്‍പ്പെടെ 20 വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാം; ഹൈവേകളില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നു

തൃശ്ശൂര്‍: ഒരേസമയം ട്രക്ക്, ബസ് ഉള്‍പ്പെടെയുള്ള 20 വാഹനങ്ങള്‍ അതിവേഗം ചാര്‍ജ് ചെയ്യാവുന്നവിധം സംസ്ഥാനത്ത് 12 വൈദ്യുതി ഹബ്ബുകള്‍ വരുന്നു. ഹൈവേകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത് കെഎസ്ഇബിയെയാണ്. ചാര്‍ജിങ് സ്റ്റേഷനുകളുടെ വികസനത്തിന് 155 കോടി രൂപയുടെ പദ്ധതിയാണ് കെഎസ്ഇബി സമര്‍പ്പിച്ചിട്ടുള്ളത്. 130 അത്യാധുനിക ചാര്‍ജിങ് സ്റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നൂറ് ശതമാനം കേന്ദ്ര സഹായധനം ലഭ്യമാക്കുന്ന പദ്ധതിയില്‍ ആദ്യ പരിഗണന വൈദ്യുതി […]
Read more

ഫോക്‌സ്‌വാഗൺ ടിഗ്വാൻ; മൂന്നുലക്ഷം രൂപയുടെ വമ്പൻ കിഴിവ്!

2025 ഒക്ടോബറിൽ എല്ലാ മോഡലുകൾക്കും ലക്ഷങ്ങളുടെ കിഴിവുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ കിഴിവ് ലഭിക്കുന്ന കാർ ടിഗ്വാൻ എസ്‌യുവിയാണ്. കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപയുടെ വലിയ ആനുകൂല്യം ലഭിക്കും. ഉത്സവ സീസണിൽ ലംപ് സം ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഏകദേശം 6 മാസം മുമ്പ് 49 ലക്ഷം രൂപ വിലയുള്ള ഒരു ആർ ലൈൻ […]
Read more

റെക്കോർഡ് തീർത്ത് ഹീറോ മോട്ടോകോർപ്; വരുമാനത്തിൽ മുന്നിൽ

വരുമാനത്തില്‍ റെക്കോഡ് സൃഷ്ടിച്ചുകൊണ്ടാണ് ഹീറോ മോട്ടോകോര്‍പിന്റെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,756 കോടി രൂപയുടെ വരുമാനമാണ് ഹീറോ മോട്ടോകോര്‍പ് നേടിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി നല്‍കിയതിനു ശേഷമുള്ള ലാഭം(പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സ്) 4,610 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ(ജനുവരി-മാര്‍ച്ച് 2025) കണക്കുകള്‍ക്കൊപ്പമാണ് ഈ വിവരങ്ങള്‍ ഹീറോ മോട്ടോ കോര്‍പ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പാദത്തില്‍ 9,939 കോടി രൂപയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ(9,519 കോടി രൂപ) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix