കുവൈത്തിൽ ഭക്ഷ്യപരിശോധന ശക്തം; 130 കിലോ പഴകിയ മാംസം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി. ക്യാപിറ്റൽ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഒരു ഇറച്ചിക്കടയിൽ നിന്ന് 130 കിലോ പഴകിയ മാംസവും കൊഴുപ്പും പിടിച്ചെടുത്തു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള പരിശോധനകളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അതോറിറ്റി വ്യക്തമാക്കി. രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി അറിയിച്ചു. ഇതിന് മുമ്പ് ജഹ്‌റ ഗവർണറേറ്റിലെ […]
Read more

