‘എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ’; കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും ഫ്ലക്സ്
തിരുവനന്തപുരം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി വേണമെന്ന ആവശ്യം ഉന്നയിച്ച് ഫ്ലെക്സ് ബോർഡ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ബോർഡിൽ, എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്‍റ് വേണമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് ഉയർന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, […]
Read more




