Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Business

പുതുവർഷ സമ്മാനം; വാണിജ്യ പാചകവാതക വില കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. എന്നാൽ ​ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അഞ്ചു മാസം തുടർച്ചയായി 173 രൂപയുടെ വര്‍ധന ഉണ്ടായതിന് ശേഷമാണ് ആദ്യമായി വില കുറച്ചത്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1804 , മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് നഗരങ്ങളിലെ പുതുക്കിയ സിലിണ്ടർ വില. വിമാന ഇന്ധന വിലയിലും കുറവ് വന്നു. […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്‍റെ ശ്രീലങ്കയിലെ ദശാബ്ദത്തിലെ മുന്നേറ്റം ആഗോള വളര്‍ച്ചാ തന്ത്രങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു

കൊച്ചി: തങ്ങളുടെ ശ്രീലങ്കന്‍ സബ്സിഡിയറി ആയ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി (എഎഎഫ്)  2014-ലെ ഏറ്റെടുക്കലിന് ശേഷമുള്ള ഒരു ദശാബ്ദത്തെ ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു. ശ്രീലങ്കയിലുടനീളം നൂറിലധികം ശാഖകളിലൂടെയുളള ഈ നേട്ടം തന്ത്രപരമായ അന്താരാഷ്ട്ര വിപണി വിപുലീകരണത്തിലൂടെ ആഗോള സാമ്പത്തിക സേവന സ്ഥാപനമെന്ന സ്ഥാനം കമ്പനി ഉറപ്പിക്കുകയാണ്. ഈ അവസരത്തില്‍ കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, ഏഷ്യ അസറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ വി എ പ്രശാന്ത്, മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയും ആയ കെ ആര്‍ ബിജിമോന്‍, മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി രോഹിത് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.               ആകെ 5705 ദശലക്ഷം രൂപയുടെ വായ്പാ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എഎഎഫില്‍ മുത്തൂറ്റ് ഫിനാന്‍സിന് 72.92 ശതമാനം വിഹിതമാണുള്ളത്. ശ്രീലങ്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള എഎഎഫിന് രാജ്യത്തുടനീളമായി നൂറിലേറെ ബ്രാഞ്ചുകളാണുള്ളത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനത്തിന്‍റെ 54 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതിക്കു ശേഷമുള്ള ലാഭമായ 95.61 മില്യണ്‍ രൂപ (344.2 എല്‍കെആര്‍) എന്ന നേട്ടം കൈവരിക്കുകയുണ്ടായി.  ശ്രീലങ്കയിലെ ഫിച്ച് റേറ്റിങില്‍ നിന്ന് 2024 മാര്‍ച്ചില്‍ എഎഎഫ് എ പ്ലസ് സ്റ്റേബിള്‍ ഔട്ട്ലുക്ക് റേറ്റിങ് കരസ്ഥമാക്കി തങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു.               ശ്രീലങ്കയിലെ ഏറ്റവും വിശ്വസനീയമായ സാമ്പത്തിക സേവന ദാതാക്കളില്‍ ഒന്നാണ് എഎഎഫ്.  ബ്രാഞ്ചുകള്‍ വിപുലീകരിക്കാനുള്ള എഎഎഫിന്‍റെ നീക്കങ്ങള്‍ തുടരുകയാണ്. എഎഎഫില്‍ കൂടുതല്‍ പ്രവര്‍ത്തന കാര്യക്ഷമത, സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍, ചെലവു കുറക്കല്‍ തുടങ്ങിയവയിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യയിലെ തങ്ങളുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഒപ്പം വിശ്വസനീയമായ ബിസിനസ് മാതൃക പുതിയ വിപണികളിലേക്കു വ്യാപിപ്പിക്കുകയുമാണ്.               തങ്ങളുടെ സ്വര്‍ണ പണയ വായ്പകള്‍ 2019 സാമ്പത്തിക വര്‍ഷത്തിനും 2023 സാമ്പത്തിക വര്‍ഷത്തിനുമിടയില്‍ നാലു മടങ്ങു വര്‍ധിച്ചതിലൂടെ ശ്രീലങ്കയുടെ തന്ത്രപരമായ പ്രാധാന്യവും വ്യക്തമാകുകയാണ്.  സാമ്പത്തിക മേഖലയിലെ സ്വര്‍ണ പണയത്തിന്‍റെ വിഹിതം ഇതിലൂടെ നാലു ശതമാനത്തില്‍ നിന്നു 18 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.  ഹ്രസ്വകാല വായ്പകള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു വരുന്നതും സ്വര്‍ണത്തിന്‍റെ  പണയപ്പെടുത്തുന്നതിനും പണം ലഭ്യമാക്കാനും ഉള്ള കഴിവുകളും പണം തിരിച്ചെടുക്കാന്‍ വായ്പാ ദാതാക്കള്‍ക്ക് എളുപ്പത്തില്‍ കഴിയുന്നതും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഇതിനു പുറമെ രാജ്യത്തെ ജനതയുടെ 51 ശതമാനത്തോളം ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാത്തവരാണെന്നതും വായ്പാ സേവനങ്ങള്‍ വിപുലീകരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.  എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ പ്രതിബദ്ധതയ്ക്ക് ഒപ്പമാണ് ഇത്.               സ്വര്‍ണ പണയ വായ്പയ്ക്ക് ഒപ്പം എഎഎഫിലൂടെ ബിസിനസ് വായ്പകള്‍, മൈക്രോ മോര്‍ട്ട്ഗേജ് വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയവയും നല്‍കുന്നതിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ശ്രീലങ്കയിലെ 2-3 ലക്ഷം ഉപഭോക്താക്കളെയാണ് ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ നേടാനും വായ്പാ ചരിത്രം വളര്‍ത്തിയെടുക്കാനും പിന്തുണച്ചത്.  പ്രതികൂലമായ സാമ്പത്തിക പശ്ചാത്തലങ്ങള്‍ക്കിടയിലും ഏഷ്യ അസറ്റ് ഫിനാന്‍സിനെ ശ്രീലങ്കയിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ ആക്കി മാറ്റാന്‍ കഴിയുന്നത്  തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും വലുപ്പവുമാണ് ചൂണ്ടിക്കാട്ടുന്നത്.  എഎഎഫിന്‍റെ സുസ്ഥിര വളര്‍ച്ച മൂത്തൂറ്റ് ഫിനാന്‍സിന്‍റെ ആഗോള, മൊത്ത വളര്‍ച്ചാ പദ്ധതികളെ കൂടുതല്‍ ശക്തമാക്കുന്നുമുണ്ട്.               ബിസിനസ് ബന്ധങ്ങള്‍ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളിലേയും ബിസിനസുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തേക്കു വിപുലീകരിക്കാനും ആഗോള സാമ്പത്തിക സ്ഥാപനമായി വളരാനുമുള്ള തങ്ങളുടെ കാഴ്ചപ്പാടിന് ഒപ്പം നില്‍ക്കുന്ന തന്ത്രപരമായ ചുവടുവെപ്പായിരുന്നു ശ്രീലങ്കന്‍ വിപണിയിലേക്കുള്ള തങ്ങളുടെ വിപുലീകരണം എന്ന് കമ്പനിയുടെ ആഗോള കാഴ്ചപ്പാടിനെ കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.  ഏഷ്യ അസറ്റ് ഫിനാന്‍സുമായുള്ള ഒരു ദശാബ്ദം നീണ്ട പങ്കാളിത്തം വായ്പാ വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം വളര്‍ച്ച ഉള്‍പ്പെടെയുള്ള ശക്തമായ നാഴികക്കല്ലുകള്‍ പിന്നിടാന്‍ സഹായിച്ചു.  2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഇത് 2609 എല്‍കെആര്‍ എന്ന നിലയിലെത്തി. 2024 ഡിസംബറില്‍ സബ്സിഡിയറി നൂറാമത്തെ ബ്രാഞ്ചും ആരംഭിച്ച് ശ്രീലങ്കയിലെ വളര്‍ച്ച കൂടുതല്‍ വിപുലമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും കൈവരിക്കാനായ ഏഷ്യ അസറ്റ് ഫിനാന്‍സിന്‍റെ വിജയം തങ്ങളുടെ ബിസിനസ് മാതൃകയുടേയും ഏതു മേഖലയിലും മൂല്യങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ കഴിവിന്‍റേയും ശക്തിയാണു തെളിയിക്കുന്നത്.  ഈ നാഴികക്കല്ല് ആഗോള തലത്തിലെ വളര്‍ച്ച മാത്രമല്ലെന്നും ഇന്ത്യയിലെ വിജയഗാഥ പിന്തുടര്‍ന്ന് ആഗോള തലത്തില്‍ വിശ്വാസ്യതയും ശാക്തീകരണവും എത്തിക്കല്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Read more

വായ്പ ഇളവുകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പ്രത്യേക ക്യാമ്പയിൻ

പലിശയിലും കൈകാര്യച്ചെലവുകളിലുമടക്കം നിരവധി വായ്പാ ഇളവുകൾ പ്രഖ്യാപിച്ച് കേരള ഫിനാൻഷ്യൽ കോർപറേഷൻ. 2024-25 സാമ്പത്തികവർഷത്തിൽ 4750 കോടി രൂപയുടെ വായ്പ അനുവദിച്ച് അതുവഴി സംസ്ഥാനത്തെ സാമ്പത്തിക-വ്യാവസായിക വളർച്ച ത്വരിതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ഡിസംബർ 5 മുതൽ 2025 ഫെബ്രുവരി അഞ്ചുവരെ രണ്ടുമാസം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക ക്യാമ്പയിൻ അവതരിപ്പിക്കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വായ്പകൾക്കൊപ്പം അവതരിപ്പിക്കുന്ന ഈ ഓഫർ ക്യാമ്പയിൻ കാലയളവിൽ വായ്പാ കൈകാര്യച്ചെലവുകളിൽ […]
Read more

കിച്ചണ്‍ ഗാലറിയുമായി ഗോദ്‌റെജ് ഇന്റീരിയോ; അടുക്കള സമ്മാനമായി നേടാന്‍ അവസരം

കൊച്ചി: ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോദ്‌റെജ് ഇന്റീരിയോ കൊച്ചിയില്‍ പുതിയ കിച്ചണ്‍ ഗാലറി തുറന്നു. 900 ചതുരശ്ര അടിയിലധികമുള്ള ഗാലറിയിലൂടെ കൊച്ചിയിലെ പ്രീമിയം അടുക്കളയിടങ്ങളെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. സീപ്പോര്‍ട്ട്- എയര്‍പ്പോര്‍ട്ട് റോഡില്‍ ഇരുമ്പനത്താണ് പുതിയ സ്റ്റോര്‍. മോഡുലാര്‍ അടുക്കളയുടെ ഒരു വലിയ ശ്രേണിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുതിയ സ്റ്റോര്‍ തുറന്നത് പ്രമാണിച്ച് ഗോദ്‌റെജ് ഇന്റീരിയോയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25% വരെ കിഴിവും സൗജന്യമായി ഒരു അടുക്കള സമ്മാനമായി നേടാനും അവസരം ഒരുക്കിയിട്ടുണ്ട്്. കൊച്ചിയിലെ […]
Read more

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ വർദ്ധനവ്

ബിനുകൃഷ്ണ /സബ് എഡിറ്റർ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ 45% വർദ്ധനവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. മുൻവർഷം ഇതേ കാലയളവിൽ എഫ്ഡിഐ നിക്ഷേപം 20.5 ബില്യൻ ഡോളറായിരുന്നു. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം കൂടുതൽ നടന്നത്. ജൂലൈ–സെപ്റ്റംബർ പാദത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപവും 43% വർധിച്ചു. മുൻവർഷം 9.52 ബില്യൻ ഡോളറായിരുന്ന നിക്ഷേപം ഈ വർഷം 13.6 ബില്യനായാണ് ഉയർന്നത്. ഓഹരി വിപണികളിലേക്ക് […]
Read more

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ഭാവിയ്ക്കായി എസ്എഫ്ബികളെയും പേയ്മെന്റ് ബാങ്കുകളെയും ഉള്‍പ്പെടുത്തി എന്‍പിസിഐ

കൊച്ചി: നവീകരണം, പങ്കാളിത്തം, സഹകരണം എന്നിവയിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങള്‍ തിരിച്ചറിയുന്നതിനായി സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലെയും (എസ്എഫ്ബി) പേയ്മെന്റ് ബാങ്കുകളിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി എന്‍പിസിഐ സിനര്‍ജിയുടെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹകരണം നിര്‍ണായകമാണെന്നും എസ്എഫ്ബി, പെയ്മെന്റ് ബാങ്കുകളിലെ പ്രമുഖര്‍ ഒത്തുകൂടിയ ഈയൊരു ചടങ്ങില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ പ്രധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിച്ചെന്നും എന്‍പിസിഐ […]
Read more

ലാഭത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ വിപണി

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗതിമാറി ഇന്ത്യൻ വിപണി. നാളെ തെരഞ്ഞെടുപ്പിന് ശേഷം വരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. നേട്ടത്തോടെ തുടങ്ങി മുന്നേറ്റം തുടർന്നെങ്കിലും, ഇന്ത്യൻ വിപണി നേട്ടങ്ങൾ കൈവിട്ടു. പക്ഷെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 23,518 പോയിന്റിലും സെൻസെക്സ് 77578 പോയിന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മെറ്റൽ, എനർജി, ഇൻഫ്രാ സെക്ടറുകളൊഴികെ മറ്റുള്ള സെക്ടറുകൾ ഇന്ന് നേട്ടത്തിൽ അവസാനിച്ചു. ഇന്ന് അവസാന മണിക്കൂറിൽ ഇന്ത്യൻ വിപണിയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് 6% മുന്നേറി […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6615 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 130 രൂപ കുറഞ്ഞ് 5535 രൂപയിലെത്തി.ഒരു പവൻ സ്വർണത്തിന് വില ഇന്നലെ 54040 രൂപയായിരുന്നു. ഈ വിലയാണ് നിലവിൽ പവന് 1120 രൂപ കുറഞ്ഞ് 52920 രൂപയായത്. രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് പി വി […]
Read more

കുതിച്ച് സ്വര്‍ണ്ണ വില;പവന് 52,600 രുപ

കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.80 രൂപയാണ് പവന് കൂടിയത്.ഗ്രാമിന് 10 രൂപ കൂടി 6575 രൂപയായി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി.ഇന്നലെ സ്വര്‍ണത്തിന് പവന് 240 രൂപ കൂടിയിരുന്നു. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read more
1 8 9 10
Advertisement
WhiteswanTV Footer