ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം; എൻജിൻ റൂമിന് കേടുപാട്, അന്വേഷണം ആരംഭിച്ചു
മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി യുകെയുടെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ […]
Read more