വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേലും ലെബനനും തമ്മിൽ ധാരണ
വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന നിർണായക ചർച്ചയിൽ ഇസ്രയേലും ലെബനനും വെടിനിർത്തൽ വ്യവസ്ഥകൾ പൂർണ്ണമായി അംഗീകരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾ നടത്താൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കരാർ പ്രകാരം സായുധ സംഘടനയായ ഹിസ്ബുള്ള സൈനികാക്രമണങ്ങൾ നിർത്തിവെക്കുകയും തെക്കൻ ലിറ്റാനി മേഖലയിൽ നിന്ന് അവരുടെ പോരാളികളെ പൂർണ്ണമായി പിൻവലിക്കുകയും വേണം. നിലവിലെ സംഘർഷം പരിഹരിക്കാൻ തുടർ ചർച്ചകൾ നടത്താനും ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സമാനമായ ഒരു വെടിനിർത്തൽ കരാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് […]
Read more

