Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: chennai

കരൂര്‍ ദുരന്തം; ടിവികെ നേതാക്കളായ മതിയഴകനും പൗന്‍ രാജും റിമാന്‍ഡില്‍

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകന്‍, പൗന്‍ രാജ് എന്നിവര്‍ റിമാന്‍ഡില്‍. കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂര്‍ സെന്‍ട്രല്‍ സിറ്റി സെക്രട്ടറിയാണ് പൗന്‍രാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നല്‍കിയ മതിയഴകനെ നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. […]
Read more

ടിവികെ പ്രവർത്തകരെ തൊടരുത്, സംഭവത്തിൽ ഗൂഢാലോചന ഉണ്ട്; സത്യം പുറത്തുവരും: വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. വളരെ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു.കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. തന്നോടുള്ള സ്‌നേഹംകൊണ്ടാണ് ആളുകൾ തന്നെ കാണാൻ എത്തിയതെന്നും ആ സ്നേഹത്തിനു നന്ദി ഉണ്ടെന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാനമെന്നും വിജയ് പറഞ്ഞു. രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി […]
Read more

കരൂർ ദുരന്ത൦; ഒളിവിൽ കഴിയുന്നതിനിടെ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‌യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. അതേസമയം, ടിവികെ സ്ഥാപക നേതാവും […]
Read more

‘മനപ്പൂര്‍വം നാലു മണിക്കൂര്‍ വൈകിയെത്തി, അനുമതിയില്ലാതെ റോഡ് ഷോ നടത്തി’; എഫ്ഐആറിൽ വിജയ്‍ക്കെതിരെ ഗുരുതര പരാമര്‍ശം

ചെന്നൈ: കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.
Read more

കരൂര്‍ ദുരന്തം: മരണം 41 ആയി, 50 പേര്‍ ചികിത്സയില്‍

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് വിവരം. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു.
Read more

ദുരന്തത്തിന് പിന്നാലെ ടിവികെ ഓഫീസ് പൂട്ടി

ചെന്നൈ: നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ ടിവികെ റാലിക്കിടെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്ത്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍ കോവില്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസ് അപകടത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ജില്ലാ സെക്രട്ടറി വി പി മതിയഴകനെ ഉള്‍പ്പെടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെയെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കരൂര്‍ അപകടത്തില്‍ മതിയഴകന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകിക്കാന്‍ പോലും […]
Read more

പൂജാ അവധി: മംഗളൂരു – ചെന്നൈ പ്രത്യേക തീവണ്ടി റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈ: പൂജായാത്രത്തിരക്ക് കുറയ്ക്കുന്നതിനായി മംഗളൂരു സെന്‍ട്രലില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിച്ചു. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകീട്ട് 4.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. 30-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെന്‍ട്രലിലെത്തും. ഒരു ടു ടയര്‍ കോച്ച്, രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, 15 സ്ലീപ്പര്‍ […]
Read more

പച്ചകുത്തി; സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട 17-കാരന്‍ ജീവനൊടുക്കി

ചെന്നൈ: കൈയില്‍ പച്ചകുത്തിയതിനാല്‍ സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട നിരാശയില്‍ 17-കാരന്‍ ജീവനൊടുക്കി. മധുര തത്തനേരി സ്വദേശി ബാലമുരുകന്റെ മകന്‍ യോഗാ സുധീഷാണ് മരിച്ചത്. മധുരയിലെ സ്വകാര്യകോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് മരിച്ച യോഗാ സുധീഷ്. കുട്ടിക്കാലം മുതല്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന യോഗാ സുധീഷ് ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയമുറപ്പിക്കാനായി പരിശീലനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അടുത്തിടെ ഈറോഡില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ കൈയില്‍ പച്ചകുത്തിയതുകാരണം അവസരം നിഷേധിക്കപ്പെട്ടു. അതിനുശേഷം മാനസികവിഷമത്തിലായിരുന്ന യോഗാ സുധീഷ് കഴിഞ്ഞ ദിവസം […]
Read more

തമിഴ്‌ സിനിമാഗാന രചയിതാവ് പൂവൈ സെങ്കുട്ടുവന്‍ അന്തരിച്ചു

ചെന്നൈ: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ (90) അന്തരിച്ചു. ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.1967 മുതല്‍ ഗാനരചനാ രംഗത്തുണ്ട്. ആയിരത്തിലധികം സിനിമാഗാനങ്ങളും 5000-ത്തിലേറെ ഭക്തിഗാനങ്ങളും രചിച്ചു. നൃത്തനാടകം, ടെലിവിഷന്‍ പരമ്പര, റേഡിയോ പരിപാടികള്‍ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനരചന നിര്‍വഹിച്ചിരുന്നു. എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. ശിവഗംഗ ജില്ലയിലെ കിഴപ്പൂങ്കുടി സ്വദേശിയാണ്. ഭാര്യ ഗാന്ധിമതി നേരത്തെ മരിച്ചു. പൂവൈ ദയാനിധി, […]
Read more

പാലിന്റെയും പഞ്ചസാരയുടെയും വില കൂടി; ചെന്നൈയിൽ ചായക്ക് വില വർധിച്ചു

ചെന്നൈ: ചെന്നൈയിൽ ചായക്ക് വില കൂട്ടി. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായയ്ക്ക് വില കൂടാൻ കാരണം. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ബൂസ്റ്റ്‌ ടീ, ഹോർലിക്‌സ് ടീ, ലെമൺ ടീ തുടങ്ങിയവയുടെ വിലയും കൂടും. കോഫിക്ക് ഇനി മുതൽ 20 രൂപയാണ്. ചെന്നൈയിലെ ഈ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. 3 വർഷത്തിന് ശേഷമാണ് ചെന്നൈയിൽ ചായയുടെയും കോഫിയുടെയും വില വർധിക്കുന്നത്. ബൂസ്റ്റും […]
Read more

Recent News

Advertisement
WhiteswanTV Footer