Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: chennai

റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞു; തമിഴ്നാട്‌ കടലൂരിൽ 9 കുട്ടികൾക്ക് പരുക്ക്

ചെന്നൈ: തമിഴ്നാട്‌ കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞ് 9 കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ സ്കൂളിലെ കുട്ടികൾ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യ വാൻ നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വസന്ത് (11), അനന്തിക (11), അശ്വിക (11), അശ്വിൻ (12), അരവിന്ദ് (13), […]
Read more

TVK രണ്ടാം സമ്മേളനഗരിയില്‍ അപകടം: 100 അടി നീളമുള്ള കൊടിമരം വീണ് കാര്‍ തകര്‍ന്നു

ചെന്നൈ: TVK രണ്ടാം സമ്മേളനം നടക്കാന്‍ പോകുന്ന മധുരൈയിലെ സമ്മേളനഗരിയില്‍ 100 അടി നീളമുള്ള കൊടിമരം വീണു. ക്രെയിനുപയോഗിച്ച് ഉയര്‍ത്തുന്നതിനിടെയാണ് കൊടിമരം വീണത്. അപകടത്തില്‍ കാര്‍ തകര്‍ന്നു. ടിവികെ സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന 100 അടി ഉയരമുള്ള കൊടിമരം ഉയര്‍ത്തുന്നതിനിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ വീഴുകയായിരുന്നു.വാഹനത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടാക്കി. തൊഴിലാളികള്‍ 100 അടി നീളമുള്ള കൊടിമരം ഉയര്‍ത്തുന്നതിനിടയിലാ യാണ് അപകടം സംഭവിച്ചത്. തൂണിന്റെ വലിപ്പവും ഭാരവും കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അപകടത്തിന്റെ കാരണം […]
Read more

തമിഴ്‌നാട് മന്ത്രിയുടെയും മകന്റെയും വീട്ടിൽ റെയ്‌ഡ്

ചെന്നൈ: തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ ഇ.ഡി പരിശോധന. ഗ്രാമ വികസന വകുപ്പ് മന്ത്രി പെരിയസാമിയുടെയും മകനും എംഎൽഎയുമായ ഐ.പി.സെന്തിലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി പരിശോധന നടക്കുന്നത്. ചെന്നൈ, ഡിണ്ടിഗൽ എന്നിവിടങ്ങളിലെ എട്ടിടങ്ങളിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണു വിവരം. രാവിലെ ഏഴരയോടെയാണ് പരിശോധന തുടങ്ങിയത്. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന ആരോപണം ഡിഎംകെ ഉന്നയിക്കുമ്പോഴാണ് മറ്റൊരു മന്ത്രിയെ കൂടി […]
Read more

പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. സ്പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ മോഹൻ രാജ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ സ്കൂളിനെതിരെ ​കുട്ടിയുടെ അമ്മ ​ഗുരുതര ആരോപണം ഉയർത്തിയിട്ടുണ്ട്. വിഴുപ്പുറത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയാണ് മോഹൻ രാജ്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയും സ്കൂളിൽ ക്ലാസുകൾ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. […]
Read more

വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി എന്ന് സ്ഥിതീകരിച്ച് വനം വകുപ്പ്. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഞായറാഴ്‌ച വൈകുന്നേരം ആണ് അസം സ്വദേശി നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്. വേവർലി എസ്റ്റേറ്റിലെ പാടിയുടെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തി തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് പുലി കുട്ടിയെ പിടിച്ചുകൊണ്ട് പോയി […]
Read more

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ശനിയാഴ്ച വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്സ്, തെനാലി, വസൂൽരാജ എംബിബിഎസ്, റെഡ് ‌തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി തെലുങ്ക് എന്നെ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യാഭിനയത്തില്‍ തന്‍റേതായ ശൈലി ഉണ്ടായിരുന്ന മദന് പുന്നഗൈ മന്നന്‍ എന്നയായിരുന്നു എല്ലാവരും, വിളിച്ചിരുന്നത്. കരിയറില്‍ […]
Read more

തിരുനെൽവേലി ദുരഭിമാനക്കൊല; ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കെവിന്റെ കുടുംബം

ചെന്നൈ: തിരുനെൽവേലിയിലെ ദുരഭിമാനക്കൊലയിൽ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം. വീട്ടിലെത്തിയ സർക്കാർ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല തങ്ങൾക്കാവശ്യം നീതിയാണ് ‌എന്നാണ് കൊലപ്പെട്ട കെവിന്റെ കുടുംബത്തിന്റെ നിലപാട്. കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോ​ഗസ്ഥരാണ്. കെവിനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ഇവർ. ഇവരെ പ്രതികളാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പെൺകുട്ടിയുടെ സഹോദരനെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും പ്രതികളായവർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഇവരെ നിയമത്തിന് […]
Read more

ദേഹാസ്വാസ്ഥ്യം: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത നടത്തതിനിടെ തളര്‍ച്ച അനുഭവപ്പെട്ടു എന്നാണ് വിവരം.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. രാവിലെ പത്തു മണിക്ക് ഡിഎംകെ ആസ്ഥാനത്തെത്തി മുന്‍ മന്ത്രി അന്‍വര്‍ രാജയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പി.ശണ്‍മുഖവമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് […]
Read more

തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോരൂർ ശ്മശാനത്തില്‍ സംസ്‌കാരം. നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യഭാര്യ. വിവാഹമോചനത്തിന് പിന്നാലെ 2017-ല്‍ നടി ഷേര്‍ളി ദാസിനെ വിവാഹംചെയ്തു. ഛായാഗ്രാഹകനായാണ് വേലു പ്രഭാകരന്‍ സിനിമാ ജീവിതം ആരംഭിച്ചത്. 1989-ല്‍ സ്വതന്ത്രസംവിധായകനായി. 2017 വരെ 11-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കാതല്‍ […]
Read more

ടിവികെയുടെ ‘കൊടിമോഷണമെന്ന ആരോപണം;നടന്‍ വിജയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് നോട്ടിസ് അയച്ചു. കൊടിയില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ ‘മോഷണ’മാണെന്ന് ആരോപണം ഉണ്ടായിരുന്നു. അരോപണം ഉന്നയിച്ച സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാന്‍ട്രോര്‍ ധര്‍മ പരിപാലന സഭയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്‍പന്നങ്ങള്‍ക്കുള്ള റജിസ്റ്റേഡ് മുദ്ര രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ രാമമൂര്‍ത്തി ചോദിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer