ജീവനക്കാരുടെ സ്വത്തുവിവരങ്ങൾ; അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരും: മദ്രാസ് ഹൈക്കോടതി
ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും അടങ്ങിയ വിവരങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് രജിസ്റ്ററില്‍ ചില സ്വകാര്യവിവരങ്ങള്‍ കാണുമെങ്കിലും അവയെ സ്വകാര്യമെന്നു പറഞ്ഞ് മുഴുവനായും മാറ്റി നിർത്താൻ കഴിയില്ലെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ബെഞ്ച് വ്യക്തമാക്കി. കൃഷ്ണഗിരി ജില്ലയില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിചെയ്യുന്നയാളുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകരായ എം. തമിഴ്സെല്‍വനും ടി. സംഗീതയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില നടപടികൾ പുറത്തു പറയാൻ കഴിയില്ല. എന്നാൽ സ്വത്ത് […]
Read more