Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chennai

2025 -ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ; രണ്ടാമത് ന്യൂഡൽഹി

ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണ്. എന്നാല്‍ ഇത് നമ്പറുകളാക്കി മാറ്റുന്നതിൽ കേരളം പരാജയമാണ്. വരും വർഷങ്ങളിൽ കേരളവും ഇത്തരത്തിൽ ഉയരുമെന്ന് കരുതാം. 2025 ലെ ലിസ്റ്റ് പ്രകാരം രാജ്യത്തെ ഏറ്റവും സാമ്പത്തികമായി മുൻപന്തിയിലുള്ള ആറ് നഗരങ്ങൾ കാണാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയാണ് ലിസ്റ്റില്‍ മുന്നില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി മുംബൈയ്ക്കാണ്, ഏകദേശം 310 ബില്യണ്‍ യുഎസ് ഡോളര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, […]
Read more

ബര്‍ത്ത്ഡേ പാര്‍ട്ടിയിലെ കലഹം:ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നു

ചെന്നൈ: ജന്മദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്ന പാര്‍ട്ടിയില്‍ മദ്യപാനത്തെ തടര്‍ന്നുണ്ടായ കലഹം മൂര്‍ച്ഛിച്ച് രണ്ട് ഗുണ്ടകള്‍ പരസ്പരം കുത്തിക്കൊന്നു. ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. കൊലപാതകം, മോഷണം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകള്‍ ഉള്ളവരാണ് കൊല്ലപ്പെട്ട രണ്ടു പേരും. ഗോപികണ്ണന്‍ എന്ന വിമല്‍(22) ജഗദീശന്‍ എന്ന ജഗന്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്. മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിനിടെ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ രണ്ടുപേരും വാക്കുതര്‍ക്കം തുടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കത്തിയെടുത്ത് […]
Read more

തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അറസ്റ്റില്‍

ചെന്നൈ: തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റില്‍. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്. മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിലായിരുന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര.
Read more

സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ആകെ നാല് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് […]
Read more

ഗോകുലം ​ഗോപാലനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു

കൊച്ചി: ഫെമ കേസിൽ വ്യവസായി ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചെന്നൈയിലെ ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.
Read more

ഇഡി റെയ്ഡ്; ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തിയേക്കും

ചെന്നൈ: ഇ ഡി റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തുമെന്ന് വിവരം. ​ ഗോകുലം ഗോപാലൻ്റെ ഓഫീസുകളിൽ ഇഡി റെയ്‌ഡ് പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗോകുലം ​ഗോപാലനെ നേരിട്ട് വിളിപ്പിച്ചെന്നാണ് സൂചന. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ്‌ രാവിലെ മുതൽ പരിശോധന നടക്കുന്നത്. ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ […]
Read more

ഗോകുലം ഓഫീസിൽ ഇ .ഡി റെയ്ഡ്

ചെന്നൈ: ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ.ഡി റെയ്ഡ്. ചെന്നൈയിലെ കോടംബക്കത്തെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ.
Read more

വഖഫ് ബില്ലിനെ നിയമപരമായി നേരിടാന്‍ ഡിഎംകെ

ചെന്നൈ: ലോക്‌സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ നിയമസഭയിൽ അറിയിച്ചു. ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു വ്യാഴാഴ്ച സഭയില്‍ എത്തിയത്. വഖഫ് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയ കാര്യം പരാമർശിച്ച സ്റ്റാലിൻ ബിജെപി ഒഴികെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ബില്‍ രാജ്യത്തെ മതസൗഹാര്‍ദത്തെ ഇല്ലാതാക്കുമെന്നും മുസ്ലിം സമുദായത്തെ […]
Read more

വന്യമൃഗ ആക്രമണം; അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു

ഊട്ടി : ഊട്ടിയില്‍ മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്പത്തിയഞ്ചുകാരി വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു .കടുവയാണ് ഇവരെ ആക്രമിച്ചതെന്ന് സംശയത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. ഇന്നലെ മുതലാണ് അഞ്ജലൈ എന്ന അമ്പത്തിയഞ്ചുകാരിയെ കാണാതായത് , തുടർന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത് . മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികളും […]
Read more

തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണിന്റ പേരിലായിരുന്നു വെബ്‌സൈറ്റിനെ വിലക്കിയിരുന്നത്. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് ഉത്തരവ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്ന ചിത്രമാണ് വികടൻ പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix