ശിവകാര്‍ത്തികേയന്റെ നായികയാകാൻ ആ മലയാളി താരം ആര്?
തമിഴില്‍ ഏറെ ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയൻ. സംവിധായകൻ വെങ്കട് പ്രഭുവുമായി ശിവകാര്‍ത്തികേയൻ ഒന്നിക്കുന്നുവെന്നതാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയൻ എത്തിയിരുന്നു. ടൈം ട്രാവല്‍ ചിത്രം ആയിരിക്കും സംവിധായകൻ വെങ്കട് പ്രഭുവും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകളെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. മിക്കവാറും നവംബറിലായിരിക്കും പ്രൊഡക്ഷൻ തുടങ്ങുക. ശിവകാര്‍ത്തികേയന്റെ നായികയായി കല്യാണി പ്രിയദര്‍ശനെ പരിഗണിക്കുന്നുവെന്നും സിനിമാ എക്സ്പ്രസ് […]
Read more