Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: child death

നാലുവയസുകാരനെ മർദിച്ച് കൊലപ്പെടുത്തി; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ പിതാവും രണ്ടാനമ്മയും ചേർന്ന് നാലുവയസുകാരനെ കൊലപ്പെടുത്തി. ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ചൗക്ക് മേഖലയിലാണ് സംഭവം. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെഹ്റു യുവകേന്ദ്രത്തിന് സമീപത്തുവെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നാവോ സ്വദേശിയായ സുധ കശ്യപ് നൽകിയ പരാതിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 12-നാണ് മരുമകനായ ഭീഷ്മ, സുധയുടെ പേരക്കുട്ടി അർണവിന്റെ മരണവിവരം അവരെ അറിയിച്ചത്. ‘ലജ്പത് നഗറിലെ വീട്ടിലെത്തിയപ്പോൾ […]
Read more

പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരി മരിച്ചു

കോട്ടയം: പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആണ് അപകടം സംഭവിച്ചത്. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.
Read more

മരം ഒടിഞ്ഞുവീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : നാവായിക്കുളത്ത് അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുടവൂര്‍ എന്‍.എന്‍.ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റിസ്വാന (7)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. റിസ്വാനയുടെ ഒന്നരവയസുള്ള സഹോദരി വീടിനു പിറകില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മരം ഒടിയുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് സഹോദരിയെ രക്ഷിക്കാന്‍ റിസ്വാന അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്വാനയുടെ ദേഹത്തേക്ക് മരം വീണ് അപകടം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. റിസ്വാനയുടെ സഹോദരിയെ അത്ഭുതകരമായി രക്ഷപെടുത്തുകയും […]
Read more

നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മലപ്പുറം കീഴുപറമ്പ് സ്വദേശി ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു.
Read more

തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ മൂന്ന് പേർ മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു. 24വയസുള്ള യുവാവും,16,17 വയസുള്ള രണ്ട് കുട്ടികളുംമാണ് മരിച്ചത്. തിരുവള്ളൂർ ജില്ലയിലെ വീരരാഘവ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്. ക്ഷേത്രത്തിൽ ചിത്തിരൈ ബ്രഹ്മോത്സവം ആഘോഷം നടക്കുകയായിരുന്നു. ഇതിൽ പങ്കെടുക്കാൻ വന്നവരാണ് മുങ്ങിമരിച്ചത്.
Read more

നിയന്ത്രണം വിട്ട കാറിടിച്ച് 3 വയസുകാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പയ്യാവൂര്‍ ചമതച്ചാലില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. ഇന്നലെ വൈക്കീട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരിയുടെയും മുത്തശ്ശിയുടെയും ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. മുത്തശ്ശിക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. പയ്യന്നൂര്‍ സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read more

കിണറ്റില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

തിരുവന്തപുരം : നെയ്യാറ്റിന്‍കര വെള്ളറടയില്‍ കിണറ്റില്‍ വീണു മൂന്നു വയസുകാരി മരിച്ചു. ചൂണ്ടിക്കല്‍ സ്വദേശി ചന്ദ്രമോഹന്‍ – ആരതി ദമ്പതികളുടെ മകള്‍ നക്ഷത്ര (3)ആണ് മരിച്ചത്. അച്ഛന്‍ വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട് പുറത്തു പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കിണറ്റില്‍ നിന്ന് മൃതദേഹം കിട്ടിയത്. പൊക്കം കുറഞ്ഞ കൈവരിയുള്ള കിണറിലാണ് കുട്ടി വീണത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read more

ബാലരാമപുരം കൊലപാതകം: ശ്രീതുവിൻ്റെ മന്ത്രവാദി കസ്റ്റഡിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്‍. പിന്നീട് കാഥികന്‍ എസ്പി കുമാറായി മാറി. അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു. അതേസമയം സംഭവത്തില്‍ ശ്രീതുവിനെ ചോദ്യം ചെയ്യണമെന്ന് ഭാർത്താവ് പൊലീസിനോട് ആവശ്യപ്പെട്ടു. ശ്രീതു […]
Read more

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ എന്ന് ഡിഎന്‍എ ഫലം

പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഡിഎന്‍എ ഫലം പുറത്തു വന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥീരിക്കുന്നതാണ് ഡിഎന്‍എ റിപ്പോര്‍ട്ട്. സംഭവത്തില്‍ ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരന്‍ സമ്മതിച്ചിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അമിതഅളവില്‍ മരുന്നുകളെത്തിയതായും ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നു. […]
Read more

4 മാസമായി വെന്റിലേറ്ററിൽ: ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു

കോഴിക്കോട്∙ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു. നാലുമാസമായി വെന്റിലേറ്ററിലായിരുന്നു. പുതുപ്പാടി സ്വദേസികളായ ഗിരീഷ്–ബിന്ദു ദമ്പതികളുടെ കുഞ്ഞാണ്. താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണു നവജാതശിശു ഗുരുതരാവസ്ഥയിൽ ആയതെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ബിന്ദു ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകിയിരുന്നു. പ്രസവ വേദനയെ തുടർന്നു ഡിസംബർ 13ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്കു […]
Read more
Advertisement
WhiteswanTV Footer